മീരാ ജാസ്മിനും സംഘവും ചിക്കാഗോയില്‍

posted Mar 29, 2011, 10:36 PM by Knanaya Voice
പ്ളാറ്റിനം സ്പോണ്‍സേഴ്സ് ആന്‍ഡ്രൂസ് പി. തോമസും ജോസഫ് ചാമക്കാലായും സിറിയക് കൂവക്കാട്ടില്‍നിന്നും ടിക്കറ്റ് സ്വീകരിക്കുന്നു. സൈമണ്‍ മുട്ടത്തില്‍, ജോമോന്‍ തൊടുകയില്‍, ബിനു പൂത്തുറയില്‍, നിമി തുരുത്തുവേലില്‍, ടോമി നെടിയകാലായില്‍, സാജന്‍ മുടിയൂര്‍ക്കുന്നേല്‍, ഷിജു ചെറിയത്തില്‍ എന്നിവര്‍ സമീപം.

ചിക്കാഗോ: തെന്നിന്ത്യന്‍ താരസുന്ദരി മീരാ ജാസ്മിനും സ്റേജിലെ താരസാമ്രാട്ട് സുരാജ് വെഞ്ഞാറമൂട്, യുവതാരം ബാല, സുപ്രസിദ്ധ പിന്നണിഗായകന്‍ വിധു പ്രതാപ് കൂടാതെ 20 ല്‍പ്പരം കലാകാരന്മാരും മെയ് 20-ാം തീയതി വെള്ളിയാഴ്ച ചിക്കാഗോയില്‍ താരസമന്വയം  സ്റേജ് ഷോ നടത്തുന്നു.  ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെ.സി.
എസ്.) ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സ്റേജ് ഷോ അമേരിക്കയിലെത്തുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ മെഗാഷോ ആണ്.  ഈ സ്റേജ് ഷോയുടെ പ്ളാറ്റിനം സ്പോണ്‍സേഴ് ചിക്കാഗോയിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് ആയ ആന്‍ഡ്രൂസ് പി. തോമസും ജോസഫ് ചാമക്കാലയുമാണ്. ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്റേജ് ഷോയുടെ പ്ളാറ്റിനം സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന ഇവരുടെ ഉദ്യമത്തെ മുഴുവന്‍ കെ.സി.എസ്. അംഗങ്ങളുടെ പേരിലുള്ള നന്ദി കെ.സി.എസ്. ഫണ്ട് റെയിസിംഗ് കമ്മറ്റി അറിയിച്ചു. താരസമന്വയം സ്റ്റേജ് ഷോയുടെ സ്പോണ്‍സേഴ്സും  ഗ്രാന്‍ഡ് സ്പോണ്‍സേഴ്സുമായി മുന്നോട്ടുവന്ന ഏവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം ഇനിയും സ്പോണ്‍സേഴ്സാകുവാന്‍ താല്പര്യമുള്ളവര്‍ കെ.സി.എസ്. ഫണ്ട് റെയിസിംഗ് കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും ഫണ്ട് റെയിസിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി നെടിയാകാലായിലും അഭ്യര്‍ത്ഥിച്ചു.

സൈമണ്‍ മുട്ടത്തില്‍


Comments