മിറ്റ്സി ചൊള്ളമ്പേലിന് അംഗീകാരത്തിന്റെ പൊന്‍തുവല്‍

posted Mar 14, 2011, 11:23 PM by Knanaya Voice
ഡാളസ് : നോര്‍ത്ത് അമേരിക്കയിലെ മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള 2010 ലെ റൂട്ട്സ് എയര്‍പോര്‍ട്ട് മാര്‍ക്കറ്റിംഗ് അവാര്‍ഡ് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് വിമാനത്താവളം കരസ്ഥമാക്കിയപ്പോള്‍ ക്നാനായക്കാരിയായ മിറ്റ്സി ചൊള്ളമ്പേലിന് അത് അംഗീകാരത്തിനുള്ള പൂച്ചെണ്ടായിരുന്നു. ഈ വിമാനത്താവളത്തില്‍ മാര്‍ക്കറ്റിംഗ് മാനേജരായി പ്രവര്‍ത്തിക്കുന്ന മിറ്റ്സിയുടെ മികച്ച പ്രവര്‍ത്തനം അവാര്‍ഡിന് വഴിയൊരുക്കുകയായിരുന്നു. ഡൊമനിക്കന്‍ റിപ്പബ്ളിക്കിലെ സാന്റോ ഡൊമിനിഗോയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് വിമാനത്താവളത്തിനുവേണ്ടി അവാര്‍ഡ് സ്വീകരിക്കുവാന്‍ നിയോഗിക്കപ്പെടവരില്‍ ഒരാള്‍ മിറ്റ്സിയായിരുന്നു. വിമാനത്താവളത്തിലെ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനത്തെപ്പറ്റി അവിടെ വന്നുപോകുന്ന വിമാന കമ്പനികള്‍ നല്‍കുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനുള്ള പോയിന്റുകള്‍ നിശ്ചയിക്കപ്പെടുന്നത്. ഇതില്‍ അമേരിക്കയില്‍നിന്ന് ഏറ്റവുമധികം പോയിന്റ് ലഭിച്ചത് ഡി. എഫ്. ഡബ്ള്യൂ. വിമാനത്താവളത്തിനാണ്. ആഗോളതലത്തിലുള്ള അവാര്‍ഡിന് ഇനി ഈ വിമാനത്താവളം പരിഗണിക്കപ്പെടും. എയര്‍ലൈന്‍ ഉപഭോക്താക്കള്‍ വോട്ടിംഗീലൂടെ നല്‍കിയ ഈ അവാര്‍ഡ് അടുത്തവര്‍ഷം കൂടുതല്‍ മെച്ചമായ പോയിന്റ് നേടാനുള്ള ആവേശം ഇത് നല്‍കുമെന്നും മിറ്റ്സി കൂട്ടിച്ചേര്‍ത്തു. ഷോണി ചൊള്ളമ്പേലിന്റെ ഭാര്യയാണ് മിറ്റ്സി.
Comments