മിഷിഗന്‍ മലയാളി അസോസിയേഷ‍ന് ക്നാനായ സാന്നിധ്യം

posted Oct 28, 2010, 9:26 AM by Saju Kannampally
മിഷിഗന്‍ മലയാളി അസോസിയേഷ‍ന്‍റെ  ഔപചാരികമായ  ഉദ്ഘാടനം   തെന്നിന്ത്യയിലെ പ്രശസ്ത സംഗീത സംവിതായകാനും പ്രശസ്ത തമിഴ്,  മലയാള പിന്നണി ഗായകനുമായ അല്‍ഫോന്‍സ് ജോസഫ്‌ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മികതയില്‍ അധിഷ്ടിതമായ കേരള സംസ്കാരത്തിന്‍റെ സമന്വയനം ആകണം മിഷിഗന്‍ മലയാളി അസോസിയേഷന്‍ എന്നും, അതോടൊപ്പം ഈശ്വരചിന്തയില്‍ വളരുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുവാന്‍ മിഷിഗന്‍ മലയാളി അസോസിയേഷന് സാധിക്കട്ടെ എന്നും, അല്‍ഫോന്‍സ് ജോസഫ്‌ തന്‍റെ  ഉദ്ഘാടന പ്രസംഗത്തില്‍ ആശംസിച്ചു.
 
ജോസ് ചാഴികാടന്‍റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ജോമോന്‍ മാന്തുരുത്തില്‍, ബബ്ലു നെങ്ങാട്ട്,  ജെയ്സ് കണ്ണച്ചാന്‍‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അഭിലാഷ് പോള്‍, ബിജോയി നെട്ടിക്കാട്ടുമലയില്‍, റെനി പഴയിടത്ത്, സാജു ചെരുവില്‍, ബിജോയ്സ് കവണാന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
പ്രസ്തുത സമ്മേളനത്തില്‍ ഭാവി പരിപാടികളെക്കുറിച്ച് ആലോചിക്കുകയും കേരളപ്പിറവി ദിനവും മിഷിഗന്‍ മലയാളി അസോസിയേഷ‍ന്‍റെ പ്രഥമ സമ്മേളനവും സമുചിതമായി ആചരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. മിഷിഗണിലെ മുഴുവന്‍ മലയാളികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക,  മലയാള ഭാഷയെയും സംസ്കാരത്തെയും നില നിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുക, മൂല്യ ബോധവും സാംസ്‌കാരിക ശുദ്ധിയും ഉള്ള ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യങ്ങളെക്കാള്‍ ഉപരി,  മലയാള തനിമയുള്ള ഒരു കുടുംബ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മിഷിഗന്‍ മലയാളി അസോസിയേഷന്‍ തുടക്കമിട്ടിരിക്കുന്നത്.
 
Comments