ഡിട്രോയിറ്റില്‍ (മിഷിഗനില്‍) പുതിയതായി രൂപം കൊണ്ട മിഷിഗന്‍ മലയാളി അസോസിയേഷന് എന്ന സാംസ്കാരിക സംഘടന ഈ വരുന്ന വെള്ളിയാഴ്ച, നവംബര്‍ 12 -ന്, വൈകുന്നേരം 7 മണിയ്ക്ക് കേരള പിറവി ആഘോഷിക്കുന്നു. ഫാര്മിങ്ങ്ട്ടണില് ഉള്ള ഷാലെറ്റ് ഹാളില്‍ വച്ച് പൊതു സമ്മേളനവും അതെ തുടര്‍ന്ന് മലയാളി തനിമയാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷന് ആയ FOMAA - യുടെ ദേശിയ പ്രസിഡന്റ്റ് ശ്രീ ബേബി ഊരാളില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, തദവസരത്തില്‍ മിഷിഗനിലെ വിവിധ സാംസ്കാരിക സംഘടനകളുടെ നേതാക്കള്‍ യോഗത്തെ അഭിസംബോധന ചെയ്യുന്നതും ആണ്. ഇതിനോടനുബന്ധിച്ച് മിഷിഗന്‍ മലയാളി അസോസിയേഷന്റെ വെബ്-സൈറ്റ് ഉദ്ഘാടനവും ശ്രീ ബേബി ഊരളില്‍ നിര്‍വഹിക്കും. സമ്മേളാനന്തരം കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ഇതോടനുബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. മിഷിഗനിലെ മുഴുവന്‍ മലയാളികളേയും ഈ സാംസ്കാരിക പരിപാടിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. |