നവംബര്‍ പന്ത്രണ്ടാം തീയതി വെള്ളിയാഴിച്ച ഫാര്‍മിംഗ്ടനിലുള്ള ഷാലേ ഹാളില്‍ വച്ച് " കേരളപ്പിറവി 2010 " ആഘോഷിച്ചു. ശ്രീ ജോസ് ചാഴികാടന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമ പ്രസിഡന്റ്റ് ശ്രീ ജോണ്‍ ബേബി ഊരാളില്‍ ഭദ്ര ദീപം തെളിച്ച് ഉദ്ഖാടനം ചെയ്യുകയും മിഷിഗന്‍ മലയാളി അസ്സോസിയേഷന്‍റെ പുതിയ വെബ്സൈറ്റ് www.michiganmalayalee.com ഉദ്ക്കാടനവും നടത്തി.
പ്രസ്തുത യോഗത്തില്‍ മിഷിഗന്‍ എക്കുമിനിക്കല്‍ സെക്രെടറി ശ്രീ മാത്യു ഉമ്മന്‍, ഡിട്രോയിറ്റ് ക്നാനായ ഓര്‍ത്തഡോക്‍സ് ദേവാലയം വികാരി ഫാ. ബിനോയ്, ജെയിസ് കണ്ണച്ചാന്‍പറമ്പില്‍, ജോമോന്‍ മാന്തുരുത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്ക് അഭിലാഷ് പോള്‍, ജോസീന ചെരുവില്‍ എന്നിവര്‍ നേത്രത്വം നല്‍കി. ഗംഭീരമായ കേരള സദ്യ ആഖോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. മിഷിഗണിലെ നാനാഭാഗത്തുനിന്നും മലയാളികള്‍ ആകൊഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. ബിജോയ് നെറ്റിക്കാട്ടുമലയില്, ബബ്ലു നെങ്ങാട്ട് ബിജോയ്സ് കവണാന്‍, സാജു ചെരുവില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേത്രത്വം നല്‍കി. |