മിഷിഗന്‍ മലയാളി വിഷുവും ഈസ്റ്ററും സംയക്തമായി ഏപ്രില്‍ 30-ന് ആഘോഷിക്കുന്നു.

posted Apr 21, 2011, 4:57 AM by Knanaya Voice
ഡിട്രോയിറ്റ്: മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫര്‍മിങ്ടണ്‍ ഹില്‍സിലെ ശലെ ഹാളില്‍ വച്ച് വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി സാംസ്ക്കാരിക സമ്മേളനം നടത്തുന്നു. ഏപ്രില്‍ 30-ന് വൈകിട്ട് 5.45 ന് പ്രസിഡന്റ് ശ്രീ. മാത്യു ഉമ്മന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മിഷിഗണിലെ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ വിഷു-ഈസ്റ്റര്‍ സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ നടത്തുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വിഷു-ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ കേരളീയ ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു ഉമ്മന്‍ (248 709 4511), ജെയ്സ് മാത്യൂസ് (248 250 2327), വിനോദ് കോണ്ടൂര് (313 208 4952), അഭിലാഷ് പോള്‍ (248 252 6230), അജീഷ് ജോര്‍ജ്ജ് (616 232 3788), ബബ്ളു ചാക്കോ (313 617 4320) എന്നിവരുമായി ബന്ധപ്പെടുക. മിഷിഗണ്‍ മലയാളിയുടെ ഓണാഘോഷം സെപ്തംബര്‍ 17 ന് പ്രത്യേക പരിപാടികളോടെ വിപുലമായി ആഘോഷിക്കും എന്ന് പ്രസിഡന്റ് മാത്യു ഉമ്മനും സെക്രട്ടറി ജയിസ് കന്നച്ചന്‍പറമ്പിലും അറിയിച്ചു.

ജോസ് ചാഴികാടന്‍
Comments