മിയാമി: സെന്റ് ജൂഡ് ക്‌നാനായ മിഷന്‍ നവംബര്‍ ഏഴിന് നടത്തുന്ന തിരുനാളിന് ഒരുക്കമായി ഒക്‌ടോബര്‍ 22, 23, 24 തീയതികളില്‍ ഫോര്‍ട്ട്‌ലോര്‍ഡേയിലുള്ള സെന്റ് ജെറോം പള്ളിയില്‍ ധ്യാനം നടത്തുന്നു. ഷിക്കാഗോ സീറോ മലബാര്‍ ഡയോസിസ് ചാന്‍സലര്‍ ഫാ. ഡോ. റോയി കടുപ്പില്‍, ലോസ്‌ആഞ്ചലസ് സെന്റ് പയസ് പള്ളി വികാരി ഫാ. തോമസ് മുളവനാല്‍ എന്നിവര്‍ ധ്യാനം നയിക്കും. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കുള്ള ധ്യാനം സുനില്‍–ആഷ പച്ചിക്കര, ജോപ്പന്‍ മക്കോറ എന്നിവര്‍ നേതൃത്വം നല്‍കുന്നു. 22–ന് 5 മുതല്‍ 9 വരേയും, 23–ന് രാവിലെ 9 മുതല്‍ 5 വരേയും, 24–ന് രാവിലെ 9 മുതല്‍ 5 വരേയുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. ധ്യാനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്‌റ്റീഫന്‍ വെട്ടുവേലി അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. സ്‌റ്റീഫന്‍ വെട്ടുവേലി (786 370 8649). എബി തെക്കനാട്ട് |