മിയാമി: സൌത്ത് ഫ്ളോറിഡായിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ 2011-2012 വര്‍ഷത്തെ ഭരണസമിതിയിലേയ്ക്ക് പ്രസിഡന്റായി റോജി കണിയാംപറമ്പിലിനെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സൈമണ്‍ ചക്കുങ്കല്‍, സെക്രട്ടറിയായി സിറിള്‍ ചോരത്ത്, ജോയിന്റ് സെക്രട്ടറിയായി ജോമോള്‍ വട്ടപ്പറമ്പില്‍, ട്രഷററായി ബൈജു വണ്ടാനൂര്‍, നാഷണല്‍ ബോര്‍ഡ് മെമ്പേഴ്സായി ജോണി ചക്കാല, ഷാജന്‍ പുളിക്കേല്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. റോജി കണിയാംപറമ്പില്‍ 2006-2008 കാലയളവില്‍ ഫ്ളോറിഡ റീജിയണല്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. യൂത്ത് ഡയറക്ടര്‍ ആയി ടോമി തച്ചേത്ത് നെ തെരഞ്ഞെടുക്കുകയുണ്ടായി. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് "പേരന്റ്സ് ഡേ'' ആഘോഷിക്കുകയും, മിയാമി കെ. സി. വൈ. എല്‍. എന്‍. എ. കുട്ടികളുടെ നേതൃത്വത്തില്‍ വിവിധതരം കലാപരിപാടികള്‍ നടത്തപ്പെടുകയുണ്ടായി. റോബി കല്ലടാന്തിയില്‍, സഞ്ജയ് നടുപ്പറമ്പില്‍, ജയിംസ് മറ്റംപറമ്പില്‍, അബ്രാഹം പതിപ്പള്ളില്‍, ജയിംസ് പുത്തേത്ത്, സിബി കല്ലടാന്തിയില്‍, ജോയി മങ്ങാട്ട് എന്നിവരാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മിഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ പുതിയ നേതൃത്വത്തെ അനുമോദിച്ചു .
എബി തെക്കനാട്ട് & ബിനു ചിലമ്പത്ത്
|