മിയാമി ക്നാനായ മിഷന്റെ പ്രഥമ തിരുനാളിന് ഒരുക്കമായി ഒക്ടോബര്‍ 22 മുതല്‍ ധ്യാനം നടത്തപ്പെടുന്നു.

posted Oct 6, 2010, 12:15 AM by Knanaya Voice   [ updated Oct 7, 2010, 7:31 AM by Saju Kannampally ]

മിയാമി:സെന്റ് ജൂഡ് ക്നാനായ മിഷന്‍ നവംബര്‍ 7-ാം തീയതി നടത്തുന്ന തിരുനാളിന് ഒരുക്കമായി ഒക്ടോബര്‍ 22,23,24 തീയതികളില്‍ ഫോര്‍ട്ട്ലോഡര്‍ഡേയിലെ സെന്റ് ജറോം പളളിയില്‍ വെച്ച് ധ്യാനം നടത്തപ്പെടുന്നു. ചിക്കാഗോ സീറോ മലബാര്‍ ഡയോസിസി ചാന്‍സലര്‍ ഫാ.ഡോ.റോയി കടുപ്പില്‍, ലോസ് ആഞ്ചല്‍സ് സെന്റ്.St.Pious X പളളി വികാരി ഫാ.തോമസ് മുളവനാല്‍ തുടങ്ങിയവര്‍ധ്യാനം നയിക്കും. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കുളള ധ്യാനം സുനില്‍ ആന്‍ഡ് ആഷ പച്ചിക്കര, ജോപ്പന്‍ മാക്കോറ എന്നിവര്‍ നേതൃത്വം നല്‍കുന്നു. 22-ാം തീയതി 5 മുതല്‍ 9 മണി വരെയും,
23-ാം തീയതി 9 മുതല്‍ 5 മണി വരെയും  24-ാം തീയതി 9 മുതല്‍ 5 മണിവരെയുമാണ് ധ്യാനം, ഒരുക്കിയിരിക്കുന്നത്.പ്രസ്തുത ധ്യാനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.സ്റീഫന്‍ വെട്ടുവേലില്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.സ്റീഫന്‍ വെട്ടുവേലില്‍ -Tel -786 370 8649

എബി തെക്കനാട്ട് & ബിനു ചിലമ്പത്ത്
Comments