മിയാമി സെന്റ് ജൂഡ് മിഷനില്‍ നവീകരണ ധ്യാനം നടത്തപ്പെട്ടു.

posted Nov 2, 2010, 7:08 AM by Knanaya Voice   [ updated Nov 10, 2010, 10:34 AM by Saju Kannampally ]
 
മിയാമി: സെന്റ് ജൂഡ് ക്നാനായ മിഷന്റെ നേതൃത്വത്തില്‍ സെന്റ് ജെറോം  ദേവാലയത്തില്‍ ഒക്ടോബര്‍ 22, 23, 24 തീയതികളില്‍ നടന്ന നവീകരണ ധ്യാനം ഭക്തിനിര്‍ഭരമായി. നവംബര്‍ 7-ം തീയതി നടത്തുന്ന പ്രഥമ തിരുനാളിന് ഒരുക്കമായിട്ടായിരുന്നു ധ്യാനം. മിയാമിലെ സമീപ പ്രദേശത്ത് നിന്ന് ഒട്ടനവധി ജനങ്ങള്‍ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.
 ചിക്കാഗോ സീറോ മലബാര്‍ ഡെയോസീസ് ചാന്‍സിലര്‍ ഫാ. ഡോ. റോയി കടുപ്പില്‍, ലോസ് ആഞ്ചലസ് St.Pious x പള്ളി വികാരി ഫാ. തോമസ് മുളവനാല്‍, മിയാമി ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. സ്റീഫന്‍ വെട്ടുവേലില്‍ എന്നിവര്‍ മുതിര്‍ന്നവരുടെ ധ്യാനം നയിക്കുകയും, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ളാസ്സുകള്‍ സുനില്‍ & ആഷ പച്ചിക്കര, ജോപ്പന്‍ മാക്കോറ, എബി എന്നിവര്‍ നയിക്കുകയും ചെയ്തു. ഒക്ടോബര്‍ 24-ം  തീയതി ഞായറാഴ്ച കുര്‍ബാന ശേഷം ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാരായ പെമംബ്രോക്ക് - പൈന്‍സ് (Prembroke Pines) കൂടാര യോഗക്കാരുടെ പ്രസുദേന്തി വാഴ്ച നടത്തുകയുണ്ടായി. ജോണി ഞാറവേലി ഗായക സംഘത്തെ  നയിച്ചു.
 സൈമണ്‍ മച്ചാനിക്കല്‍, സൈമണ്‍ ചക്കുങ്കല്‍, സ്റീഫന്‍ തറയില്‍, റോബിന്‍ കല്ലിടാന്തിയില്‍, സൈമണ്‍ പുന്നവേലില്‍, ജോയി മങ്ങാട്, സുബി പനന്താനത്ത് തുടങ്ങിയവര്‍ ധ്യാനത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തുതന്നു. സമാപന ദിവസം പുഷ്പ ഞാറവേലില്‍ എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി

എബി തെക്കനാട് & ബിനു ചിലമ്പത്ത്


 

Comments