posted Mar 3, 2011, 9:33 PM by Knanaya Voice
[
updated Mar 3, 2011, 9:45 PM
]
സൌത്ത്
ഫ്ളോറിഡ: സെന്റ് ജൂഡ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍
മാര്‍ച്ച് 4, 5, 6 തീയതികളില്‍ കുളത്തുവയല്‍ ധ്യാനകേന്ദ്രം നയിക്കുന്ന
പരിശുദ്ധാത്മാഭിഷേകധ്യാനം നടത്തപ്പെടുന്നതാണെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ:
സ്റീഫന്‍ വെട്ടുവേലില്‍ അറിയിച്ചു. അഭി:മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്യും .തലശ്ശേരി രൂപതയുടെ ബൈബിള്‍ കമ്മീഷന്‍
ചെയര്‍മാനും ശാലോം ടിവി ബൈബിള്‍ പ്രോഗ്രാം ഡയറക്ടറുമായ റവ.ഡോ. തോമസ്
കൊച്ചുകരോട്ട്, കണ്ണൂര്‍ സെഹിയോന്‍ റിട്രീറ്റ് സെന്റര്‍ (കുളത്തുവയല്‍
ധ്യാനകേന്ദ്രശാഖ) ലെ സിസ്റര്‍ ടെസിന്‍, കുളത്തുവയല്‍ ധ്യാന ടീം അംഗമായ
സിസ്റര്‍ മാര്‍ഗരറ്റ് എന്നിവരാണ് ധ്യാനം നയിക്കുന്നത്.ചിക്കാഗോ അതിരൂപതയുടെ യൂത്ത് മിനിസ്ററായ മാര്‍ക്ക് നിമോ, സുനില്‍ പച്ചിക്കര ആന്‍ഡ് ടീം എന്നിവരായിരിക്കും യുവജനധ്യാനം നയിക്കുന്നത്.
ഫോര്‍ട്ട്
ലോഡര്‍ ഡെയ്ലിലുള്ള സെന്റ് സെബാസ്റ്യന്‍ കാത്തലിക്ക് ചര്‍ച്ച് (2000,
Marietta ave, S E 25the AVE, Fortlourterdale FL 33316) ല്‍ വെള്ളിയാഴ്ച 5
മുതല്‍ 9 വരെയും ശനിയാഴ്ച 10 മുതല്‍ 6 വരെയും ഞായറാഴ്ച 2 മുതല്‍ 8
വരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാനദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും
ആരാധനയും കുമ്പസാരത്തിനും, കൌണ്‍സിലിംഗിനുമുള്ള ക്രമീകരണവും ഞായറാഴ്ച വലിയ
നോമ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമായി വിഭൂതി തിരുന്നാള്‍ (കുരിശുവര
പെരുന്നാള്‍) ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ.
സ്റീഫന്‍ വെട്ടുവേലില്‍ അറിയിച്ചു.
ബിനു ചിലമ്പത്ത്, എബി തെക്കനാട്ട്
|
|
|