മിയാമിയില്‍ മാര്‍ മൂലക്കാട്ടിന് സ്വീകരണവും ക്നാനായ അസോസിയേഷന്‍ ഇരുപത്തഞ്ചാം വാര്‍ഷികവും ആഘോഷിച്ചു.

posted Aug 11, 2010, 6:01 AM by Knanaya Voice   [ updated Aug 11, 2010, 7:53 AM by Saju Kannampally ]
മിയാമി. ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് സൌത്ത് ഫ്ളോറിഡയിലും മിയാമി ക്നാനായ കാത്തലിക് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  ഫോര്‍ട്ട് ലൌഡറല്‍ സെന്റ് സെബാസ്റ്യന്‍സ് പാരിഷ് ഹാളില്‍ കൂടിയ പൊതുസമ്മേളനത്തിന് കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടിന് സ്വീകരണം നല്കി  താലപ്പെലി ഏന്തിയ ബാലികമാരും , ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി മിഷന്‍ ഡയറക്ടര്‍ സ്റീഫന്‍ വെട്ടുവേലിയില്‍, അസ്സോസിയേഷന്‍ പ്രസിഡണ്ട്,റോബിന്‍ കല്ലിടാന്തിയില്‍ മറ്റ് മിഷന്‍ അസ്സോസിയേഷന്‍ ഭാരവാഹികളും  നിരവധി വൈദീകരുടെയും നേതൃത്വത്തില്‍ സമുദായ അംഗങ്ങള്‍ പിതാവിനെ സ്വീകരിച്ചാനചിച്ചു. തുടര്‍ന്ന്  റോബിന്‍ കല്ലിടാന്തിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  അസ്സോസിയേഷന്‍ സെക്രട്ടറി ജെയിംസ് മറ്റംപറമ്പില്‍ ഏവരേയും സ്വാഗതം ചെയ്തു. അഭിവന്ദ്യപിതാവ് ഇരുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ തിരികൊളുത്തി ഉത്ഘാടനം ചെയ്തു.

            തുടര്‍ന്ന്. കേക്ക്  മുറിച്ചു സന്തോഷം പങ്കുവെച്ചു.തദ്ദവസരത്തില്‍ സൌത്ത് ഫേളോറീഡാ ക്നാനായ മിഷന്‍ മുന്‍ഡയറക്ടര്‍ നല്കിയ സേവനങ്ങളെ മാനിച്ച്  ബഹുമാനപ്പെട്ട  ഫാ.ജോര്‍ജ് പാക്കുവെട്ടിത്തറഅച്ചനെയും  കാറ്റിക്സം ഡയറക്ടര്‍ ജോണി ചക്കാലയെയും നന്ദി സൂചകമായി ഫലകം നല്‍കി ആദരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടിയും സ്നേഹവിരുന്നും നടത്തപ്പെട്ടു. ഹൌലി പൊട്ടൂര്‍ നന്ദി രേഖപ്പെടുത്തി.പരിപാടികള്‍ക്ക് സൈമണ്‍ മച്ചാനിക്കല്‍,സിബി കല്ലിടാന്തിയില്‍,എല്‍സമ്മ  പുതിയിടത്തുശ്ശേരിയില്‍,ജോയി മങ്ങാട്ട്, അശോക് വട്ടപ്പറമ്പില്‍,ഏബ്രഹാം പതിപ്പളളിയില്‍,മാത്യു കൊച്ചുപുരയ്ക്കല്‍,സഞ്ജയ് നടുപ്പറമ്പില്‍, മോളി മങ്ങോട്ട് എന്നിവര്‍ നേതൃത്വം നല്കി.

എബി തെക്കനാട്ട്
Comments