മിയാമി: ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 8 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 1.30 ന് ഫോര്‍ട്ട്‌ലോഡര്‍ലേയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പാരീഷ് ഹാളില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന് സ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 1.30 ന് നടക്കുന്ന സൗഹൃദസംഗമം അഭിവന്ദ്യ പിതാവ് ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് മൂന്നു മണിക്ക് നടക്കുന്ന വിശുദ്ധ ബലിയില്‍ ആല്‍വിന്‍ കല്ലിടാന്തിയില്‍, ആന്‍ഡ്രേ പോട്ടൂര്‍, അലീനാ പുതിയിടത്തുശ്ശേരില്‍, ജെനി മറ്റാംപറമ്പില്‍, മിന്‍സി കിഴക്കേതില്‍, ആലിസണ്‍ ചോരത്ത് എന്നിവരുടെ ആദ്യ കുര്‍ബാന സ്വീകരണവും, ജോഷ്വാ, ജാസ്‌മിന്‍ പിണക്കുഴത്തില്‍, മേഘാ കിഴക്കേതില്‍, റെയിസ് ഇഞ്ചാനിയില്‍, ഐശ്വര്യാ ഇഞ്ചാനിയില്‍ എന്നിവരുടെ സ്ഥൈര്യലേപനവും നടത്തപ്പെടുന്നതാണ്. പ്രസ്‌തുത പരിപാടിയില്‍ ഏവരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ കല്ലിടാന്തിയില്‍ എന്നിവര്‍ അറിയിച്ചു. പള്ളിയുടെ അഡ്രസ് :St. Sebastian’s Church, 2000 S E 25th Ave, FortLauderdale – 33316
എബി തെക്കനാട്ട് |