മിയാമി: സെന്റ് ജൂഡ് ക്‌നാനായ മിഷനില്‍ മതബോധന ക്ലാസുകള്‍ക്ക് തുടക്കമായി. സെപ്‌റ്റംബര്‍ 19-ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള ദിവ്യബലിക്കുശേഷം മിയാമി രൂപതയിലെ മോണ്‍. മൈക്കിള്‍ സൂക്കര്‍ മതബോധന ക്ലാസുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ക്‌നാനായ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‌കാന്‍ മോണ്‍. സൂക്കര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. റോമില്‍ ഉപരിപഠനത്തിനു പോകുന്ന മോണ്‍. സൂക്കറിന് ക്‌നാനായ സമൂഹം പ്ലാക്ക് നല്‌കി ആദരിച്ചു. മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റീഫന്‍ വെട്ടുവേലിലും, മോണ്‍. മൈക്കിള്‍ സുകാറും ചേര്‍ന്നാണ് ദിവ്യബലി അര്‍പ്പിച്ചത്. വൈദികരും സന്യസ്‌തരുമാകാന്‍ യുവജനങ്ങള്‍ താല്‌പര്യമെടുക്കണമെന്നും ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കണമെന്നും മോണ്‍. സൂക്കര്‍ ഓര്‍മിപ്പിച്ചു. ഏലിയാമ്മ സൈമണ്‍, സുബി സ്റ്റീഫന്‍, ജോസഫ് ചാണ്ടി, സ്റ്റീഫന്‍ തറയില്‍, സിബി കല്ലടന്തായില്‍, സന്തോഷ് പുതിയറ, ബെന്നി പട്ടുമാക്കില്‍, വിജയമ്മ മണ്ണാട്ടുപറമ്പില്‍, പുഷ്‌പ ഞാറവേലില്‍, പെണ്ണമ്മ പാറാനിക്കല്‍, സിബി ചാണശേരില്‍, ഷൈനി തച്ചേട്ട്, ബിനു ചിലമ്പത്ത്, മോളി മച്ചാനിക്കല്‍ എന്നിവര്‍ മതബോധന ശുശ്രൂഷയില്‍ പങ്കെടുക്കുന്നു. അറുപതില്‍പരം കുട്ടികള്‍ മതബോധനത്തിന് രജിസ്റ്റര്‍ ചെയ്‌തു. മതബോധന ഡയറക്‌ടറായി ജോണ്‍ ചക്കാലയിലനെ വീണ്ടും നിയമിച്ചു.സൈമണ്‍ മച്ചാനിക്കല്‍, സൈമണ്‍ പുന്നവേലില്‍, ജോണ്‍ ചക്കാലയല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‌കി.
|