നാലാമത് ഉഴവൂര്‍ സംഗമം ജൂണ്‍ 19 നു കവന്ട്രിയില്‍

posted Feb 10, 2010, 8:44 AM by Saju Kannampally
 

കവന്ട്രി : ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ശ്രീ കെ.ആര്‍.നാരായണന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമത്തില്‍ നിന്നും യു.കെ.യിലേക്ക് കുടിയേറി പാര്‍ത്തവരുടെ ഈ വര്‍ഷത്തെ സംഗമം കവന്ട്രിയില്‍ വെച്ച് ജൂണ്‍  19 നു  നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം ബര്‍മിംഗ്ഹാം,  ബ്രിസ്റ്റോള്‍, ലിവര്‍പൂള്‍, എന്നിവിടങ്ങളില്‍ വെച്ചാണ് ഉഴവൂര്‍ സംഗമം നടത്തപ്പെട്ടത്. യു.കെ.യില്‍ വെച്ച് നടത്തപ്പെടുന്ന ഏറ്റവും വലിയ സംഗമങ്ങളില്‍ ഒന്നായ ഉഴവൂര്‍ സംഗമത്തില്‍ ഉഴവൂര്‍ സ്വദേശികളെയും വിവാഹം വഴി ഉഴവൂരുമായി ബന്ധമുള്ളവരേയും ഈ സംഗമത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇതിന്റെ സംഘാടകര്‍ അറിയിച്ചു. ഇതിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ രൂപീകരിക്കുകയും ജനറല്‍ കോ-ഓര്‍ഡിനേറ്ററായി ബിജു കല്ലടയിലിനേയും ജനറല്‍ കണ്‍വീനറായി ജോര്‍ജുകുട്ടി എണ്ണംപ്ലാശ്ശേരിയേയും തെരഞ്ഞെടുത്തു . സ്വാഗത സംഘം കണ്‍വീനറായി ബിബിന്‍ മച്ചാനിക്കലിനേയും ഫിനാന്‍സ് കമ്മറ്റി കണ്‍വീനറായി റിച്ചാര്‍ഡ് മഴുപ്പേലിനേയും പബ്ലിസിറ്റി കണ്‍വീനറായി ടെജി എളങ്കലിനേയും പി.ആര്‍.ഓ. ആയി പയസ് മലെമുണ്ടക്കലിനേയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജോയിസ് കല്ലടയിലിനെയും തെരഞ്ഞെടുത്തു. 
ഉഴവൂര്‍ സംഗമത്തിന്റെ ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നതിലേക്ക്  ഒരു എഡിറ്റോറിയല്‍ ബോര്‍ഡ്‌ രൂപീകരിക്കുകയും അതിന്റെ ചീഫ് എഡിറ്റര്‍ ആയി ബിജു വെള്ളിലാംതടത്തിലിനെ നിയമിക്കുകയും ചെയ്തു. ഉഴവൂര്‍ സംഗമത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ദൂരസ്ഥലങ്ങളില്‍ നിന്നും കവന്ട്രിയില്‍ എത്തിച്ചേരുന്ന ഉഴവൂര്‍ നിവാസികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പാടാക്കി നല്‍കുന്നതാണെന്ന് ഇതിന്റെ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
ബിജു കല്ലടയില്‍ -02476371071
ബിബിന്‍ മച്ചാനിക്കല്‍-01283562702
ടെജി എളങ്കില്‍-01773599535
പയസ് മലെമുണ്ടക്കല്‍-01162364581
ജോര്‍ജുകുട്ടി എണ്ണംപ്ലാശ്ശേരില്‍-02476729442

Regional Co-ordinators
CINTO.V.JOHN - LIVERPOOL - 01512806261 
RAJU EDATTUKUNNEL - GATWICK   -01444454960 
STEPHEN - BRISTOL- 01173771606 
BIJU THOMAS -BIRMINGHAM - 01922474760 
TOJO - SCOTLAND -07985281376 
MANOJ - NOTTINGHAM -01158776972 
FRANCIS MACHANICKAL- LONDON -01706502538 - 07903340601 
DR.SUBASH -N.IRELAND -07824444821
RAJU ALACKAL -SUNDERLAND -01915656653 
TOMY CHALIL -STOCK ON TREND - 01538750726 
SAJI MALEMUNDACKAL - WALES - 01792418283 
JOHNI MALEMUNDACKAL - MANCHESTER - 01614367895 
JERI THOTTIL - YORKSHIRE - 07908595426 
DENNIS  - LEICESTER -01162332170 
JOS NADUVEETTIL - WORCESTERSHIRE - 07742732083 
JOHNI KUNNUMPURAM - PORTSMOUTH -  

Comments