നമുക്കു ചൊരിയാം കാരുണ്യം..ഈ കുരുന്നു മാലാഖകള്‍ക്കായി

posted Feb 3, 2011, 8:01 AM by Saju Kannampally   [ updated Feb 5, 2011, 6:29 AM ]

കെനിയയിലെ സ്യോമിക്കോ എന്ന ഗ്രാമത്തിലെ നിര്‍ദ്ധനരായ കറുത്ത മുത്തുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് അവര്‍ക്കുവേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന ഒരു കൂട്ടം മിഷന്‍ സിസ്റ്റേഴ്സ്. അവര്‍ക്ക് നേതൃത്വം കൊടുത്ത്, അവരിലൊരാളായി ഒരു ക്നാനായ കന്യാസ്ത്രീയുണ്ട്. സിസ്റ്റര്‍ സൗമ്യ. തന്റെ സ്കൂളിലെ കുരുന്നുകളുടെ വിദ്യാഭ്യാസത്തിന് ഇന്ന് അനിവാര്യമായ ഒരു സ്കൂള്‍ ബസ്സിനുവേണ്ടി സി. സൌമ്യ ക്നാനായക്കാരുടെ ഹൃദയ വാതിലുകളില്‍ മുട്ടിവിളിക്കുകയാണ്. ചതുപ്പും ചെളിയും നിറഞ്ഞ പ്രദേശത്തുകൂടി ബഹുദൂരം നടന്നു സ്കൂളിലെത്താന്‍ ബുദ്ധിമുട്ടുന്ന ഇളംകുരുന്നുകള്‍. കുഞ്ഞുങ്ങളെ വിടാന്‍ മടിക്കുന്ന മാതാപിതാക്കള്‍. ഭാവിയിലെ വാഗ്ദാനങ്ങളാകേണ്ടുന്ന ഈ നിഷ്കളങ്ക മനസ്സുകള്‍ക്ക് വിദ്യാഭ്യാസം പേലും നിക്ഷേധിക്കപ്പെട്ടുന്ന ദുരവസ്ഥ! ഇത് കണ്ടു മനംനൊന്ത സി. സൌമ്യയുടെ മനസില്‍ പൊന്തിവന്നത് ആവശ്യങ്ങളില്‍ അറിഞ്ഞ് സഹായിക്കുന്ന തന്റെ ക്നാനായ സഹോദരങ്ങളാണ്. നോട്ടെര്‍ഡാം സിസ്റ്റേഴ്സിന്റെ അധീനതയിലുള്ള ആ സ്കൂളിന്റെ സ്ഥാപനം മുതല്‍ ഇന്നോളം ആ സ്കൂളിനെ നയിച്ചതില്‍ സി. സൌമ്യയുടെ പങ്ക് വളരെ വലുതാണ്. അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് സി. സൌമ്യ വെറുമൊരു പ്രധാനാദ്ധ്യാപിക മാത്രമല്ല, അവരുടെ സന്തോഷങ്ങളില്‍ അറിഞ്ഞു സഹായിക്കുന്ന ഒരമ്മയാണ്. അവരുടെ വേദനകളില്‍ പങ്കുചേരുന്ന ഒരു സഹോദരിയാണ്. അവരുടെ സന്തോഷങ്ങളില്‍ മനസുനിറഞ്ഞ് ആഹ്ളാദിക്കുന്ന ഒരു കൂട്ടുകാരിയാണ്. ഉദാരമതികളായ ക്നാനായ സഹോദരങ്ങളുടെ മനസറിയാവുന്ന സി. സൌമ്യക്കറിയാം, ആ കുഞ്ഞുങ്ങള്‍ക്ക് സ്വന്തമായിട്ടൊരു സ്കൂള്‍ ബസ് എന്ന സ്വപ്നം ക്നാനായക്കാര്‍ വിചാരിച്ചാല്‍ തീര്‍ച്ചയായും സാധ്യമാണ്. 33 സീറ്റുള്ള ഒരു സ്കൂള്‍ ബസിന് യു.എസ്. ഡോളര്‍ 45,000 വേണ്ടിവരും നിര്‍ദ്ധനരായ ആ കുട്ടികള്‍ക്ക് അതൊരു അസാധ്യസംഖ്യയാണ്. പക്ഷെ അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ഒക്കെ ജോലി ചെയ്യുന്ന ക്നാനായക്കാര്‍ മനസുവച്ചാല്‍ നിഷ്പ്രയാസം സമാഹരിക്കാവുന്ന തുക. നമ്മളെ അറിയാത്ത, നമ്മള്‍ അറിയാത്ത കുറെ കുഞ്ഞു മനസ്സുകള്‍ക്കായി നമ്മള്‍ ചെയ്യുന്ന ഈ ഉപകാരം ദൈവസന്നിധിയില്‍ എണ്ണപ്പെടുമെന്നതിന് സംശയമില്ല. ദൈവം തന്ന സമ്പത്തിനെ നമുക്ക് പങ്കുവയ്ക്കാം. പ്രഭാക്ഷകന്റെ പുസ്തകം വ്യക്തമായി പറയുന്നു. "ദാനധര്‍മ്മം ആയിരിക്കട്ടെ നിന്റെ നിക്ഷേപം. എല്ലാ തി•കളിലും നിന്ന് അത് നിന്നെ രക്ഷിക്കും.'' നമ്മുടെ ഈ ചെറിയ ദാനധര്‍മ്മം നമുക്ക് സ്വര്‍ഗ്ഗീയ നിക്ഷേപമാകും. നമ്മുടെ ഔദാര്യവും നന്മ നമ്മുടെ മക്കളിലേയ്ക്ക് ദൈവകൃപയായിട്ടൊഴുകുമെന്ന് ഉത്തമബോധ്യമുള്ളപ്പോള്‍ നമ്മളെന്തിനു മടിക്കണം? ദൈവം തന്ന സമ്പത്തിനെ നമുക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാം. നാം നല്‍കുന്നതിന്റെ ഇരട്ടിയായി സര്‍വ്വേശ്വരന്‍ നമുക്ക് നല്‍കട്ടെ. ദാരിദ്യ്രത്തിന്റെ രുചിയറിഞ്ഞും അനേകദൂരം നടന്നും വിദ്യാഭ്യാസം നടത്തിയ നമ്മളില്‍ പലരേക്കാളും മറ്റാര്‍ക്കാണ് ഈ കരുന്നുകളുടെ നൊമ്പരം മനസിലാകുന്നത്. സഹായിക്കാന്‍ താല്‍പര്യമുള്ള നല്ല മനസിന്റെ ഉടമകള്‍ക്ക് അവരുടെ സംഭാവന എത്ര ചെറുതായാലും Notre Dame Sisters School A/c  0807871001 എന്ന നമ്പറിലോ 9280 Dee Rd. Des Plaines, IL, , 60016 എന്ന വിലാസത്തിലോ അയയ്ക്കാവുന്നതാണ്. ക്നാനായക്കാരുടെ സന്മനസ്സ് ലോകം മുഴുവന്‍ വിഖ്യാതമാകട്ടെ.

 
DIAMOND TRUST BANK
MOMBASA ROAD BRANCH
CAPITAL CENTRE , MOMBASA ROAD
P.O. BOX 27556- 00506,
NAIROBI, KENYA
 
SCHOOL ACCOUNT NUMBER IS 0807871001
School address
Notre Dame
School P.O.Box 27783 -00506
Nyayo Stadium, Nairobi
Kenya.

 
Comments