ബര്‍മിംഗ്ഹാം, യു കെ : ഗ്രാമ വികസനത്തിന്റെ പ്രധാന പങ്കുകാരാകുവാന്‍ പ്രവാസികള്‍ക്ക് സാധിക്കണമെന്ന് കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരേസാമ്മ.യു കെ യിലെ നാലാമത് കൂടല്ലൂര്് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രസിഡന്റ് തെരേസാമ്മ. ഗ്രാമ സഭകളിലും തദ്ദേശീയ സ്വയം ഭരണസ്ഥാപനങ്ങളിലും തങ്ങളുടെ ഗ്രാമത്തിന് ആവശ്യമായ കാര്യങ്ങളില്‍ സ്വാധീനം ചൊലുത്തു വാനും അതിനായി സമ്മര്‍ദം ചൊലുത്തുവാനും പ്രവാസികള്‍ക്ക് സാധിക്കുമെന്ന് തെരേസാമ്മ അഭിപ്രായപ്പെട്ടു. ഫാ.സജി മലയില്‍പുത്തെന്‍പുരയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷന് സെക്രട്ടറി സഖറിയ പുത്തെന്‍കളം,ഫാ.സ്റ്റീഫന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബെന്നി മാവേലില്‍ സ്വാഗതവും സുനില്‍ പുല്ലാട്ടുമഠം നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാ കായിക മത്സരങ്ങളും റെക്സിന്റെ ഗാനമേളയും അരങ്ങേറി. അടുത്ത സംഗമം ലെസ്റ്ററില്് നടത്തുവാന്‍ തീരുമാനിച്ചു. |