.
ക്രിസ്തുമസിന് ഒരുക്കമായി ചിക്കാഗോ സെന്റ് മേരീസ് റിലീജിയസ് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നവീകരണധ്യാനവും സാന്റായാത്രയും നവ്യാനുഭവമായി. മതബോധനസ്കൂളിലെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് രണ്ടാഴ്ചകലിലായി നടത്തിയ ക്രിസ്തുമസ് സ്പെഷ്യല്‍ നവീകരണ ധ്യാനത്തിന് ഡോ. അലക്സ്, സി. അനുഗ്രഹ എന്നിവര്‍ നേതൃത്വം നല്‍കി. ക്രിസ്തുമസ് സന്ദേശം അറിയിച്ചുകൊണ്ട് കരോള്‍ ഗായകസംഘത്തോടൊപ്പം മതബോധന ക്ളാസ്സുകള്‍തോറും സാന്താക്ളോസ് നടത്തിയ സാന്റായാത്ര കുട്ടികള്‍ക്ക് നവ്യാനുഭവം പകര്‍ന്നുനല്‍കി. സ്വന്തമായ ദേവാലയത്തിലെ ആദ്യക്രിസ്തുമസ്സിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മതബോധന സ്കൂളിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വികാരിഫാ. എബ്രാഹം മുത്തോലത്തും അസി. വികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് ക്രിസ്തുമസ് ആശംസകള്‍ അറിയിച്ചു. റോയി നെടുംചിറ
|