ബെല്‍ഫാസ്റ്റ്: നോര്‍ത്ത് അയര്‍ലണ്‍ഡില്‍ ക്‌നാനായ കുടുംബയോഗത്തിന്റെ (എന്‍.ഐ.കെ.കെ.വൈ.) ആഭിമുഖ്യത്തില്‍ ക്‌നാനായ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ അര്‍പ്പിച്ച ദിവ്യബലിയോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കുടുംബയോഗം പ്രസിഡന്റ് ടോമി പറപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ഏബ്രഹാം കുര്യന്‍, ട്രഷറര്‍ ബിജോ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. സണ്ണി കണ്ണാരത്തില്‍ സ്വാഗതവും കിഷോര്‍ ബേബി നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനുശേഷം വിവിധ കലാപരിപാടികളും സദ്യയും നടത്തി.
|