ഡാളളസ് : നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മാമാങ്കമായ ക്നാനായ കണ്‍വെന്‍ഷന്ഇന്ന് വൈകുന്നേരം ഡാളളസില്‍ തുടക്കം കുറിക്കും.അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുംഒഴുകിയെത്തുന്ന ക്നാനായക്കാരായാല്‍ നിറഞ്ഞ ഒരു കോട്ടയമാകാന്‍ ടെക്സാസിലെ ഡാളളസ് നഗരം ഒരുങ്ങി കഴിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ടലുകളില്‍ ഒന്നായ ഡാളളസിലെ Gaycord's Hotel ക്നാനായക്കാരുടെ നടവിളികളും പുരാതന പാട്ടുകളും കൊണ്ട് മുഖരിതമാകുവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധകുര്‍ബ്ബാനയോടെ കണ്‍വെന്‍ഷന് തുടക്കമാകും.അഭിവന്ദ്യപിതാക്കന്മാര്‍ വൈദീകര്‍,സിസ്റേഴ്സ് തുടങ്ങി ക്നാനായ സമുദായത്തിന്റെ നാനാ തുറകളില്‍ നിന്നുളളവര്‍ അടുത്ത നാല് ദിവസത്തേക്ക് " തനിമയില്‍ ഒരുമയില്‍ വിശ്വാസ നിറവില്‍ " എന്ന ശതാബ്ദി മന്ത്രം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കികൊണ്ട് ചരിത്രത്തിലേയ്ക്ക് ഈ മഹത്തായക്നാനായ കണ്‍വെന്‍ഷന്‍ ഒരു അവിസ്മരണീയ സംഭവമാക്കിമാറ്റുവാന്‍ ഡാളസ് നഗരം ഒരുങ്ങികഴിഞ്ഞതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജിജു കേളങ്ങയില്‍ അറിയിച്ചു.
അനില്‍ മറ്റത്തിക്കുന്നേല്‍ |