നോര്‍ത്തേണ്‍ ഐര്‍ലന്റില്‍ ക്നാനായ കുടുംബസംഗമം ഏപ്രില്‍ 11 ന്

posted Apr 10, 2010, 3:52 AM by Knanaya Voice

ഡെറി. നോര്‍ത്തേണ്‍ ഐര്‍ലന്റില്‍ ക്നാനായ കുടുംബസംഗമം(നിക്കി)ത്തിന്റെ ആഭിമുഖ്യത്തില്‍ ഈസ്റര്‍  ആഘോഷവും കുടുംബസംഗമവും ഏപ്രില്‍ പതിനൊന്നാം തീയതി നടത്തുന്നു. രാവിലെ 11.30 ന് ഫാ.ജോസഫ് കറുകയിലിന്റെ കാര്‍മ്മീകത്വത്തില്‍ കുര്‍ബ്ബാന ആരംഭിക്കും.തുടര്‍ന്ന് നടത്തുന്ന മീററിംഗില്‍ നിക്കി പ്രസിഡന്റ് റേറാമി പറപ്പളളി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഏബ്രഹാം പുതുശ്ശേരി കാലായില്‍,വൈസ്പ്രസിഡനന്റ് സണ്ണി ജോസഫ് കിഷോര്‍ ചേലമല എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാകായിക മത്സരങ്ങള്‍ നടത്തും.യൂണിററിന്റെ ആദിഥേയത്തില്‍ Derry R.C.C. club Auditorium  ത്തില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്.
                                                                                                                                                       *റേറാമി പറപ്പളളി

Comments