ബെല്‍ഫാസ്റ്റ്: നോര്‍ത്തേന്‍ അയര്‍ലന്‍ഡ് ക്നാനായ കുടുംബയോഗത്തിന്റെ (NIKKY) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് ക്നാനായ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിക്കുന്നു.
അന്നു രാവിലെ പത്തിന് പൂക്കളമിടൽ മത്സരത്തോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. പത്തരയ്ക്ക് ഫാ.സജി മലയില്പുത്തന്പുരയിലിന്റെ മുഖ്യകാര്മികത്വത്തിലൽ ദിവ്യബലി, 11.45 ന് പൊതുയോഗം ചേരും. പ്രസിഡന്റ് റ്റോമി ജോസഫ് പറപ്പള്ളിൽ ആദ്യക്ഷത വഹിക്കും.
തുടര്‍ന്ന ഓണസദ്യയ്ക്കു ശേഷം കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങൾ നടത്തും. മുതിര്‍ന്നവര്‍ക്കുള്ള വടംവലി മത്സരവും ഉണ്ടായിരിക്കും. കലാപരിപാടികള്‍ക്കു ശേഷം വൈകുന്നേരം അഞ്ചരയോടെ ചടങ്ങുകൾ സമാപിക്കും . റ്റോമി പറപ്പള്ളിൽ
|