നോട്ടിങ്ഹാം: ക്നാനായ കാത്തലിക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധ്യവേനല്‍ അവധിയുടെ ഭാഗമായി Mattock Gulley’s Park - ലേക്ക് പിക്‌നിക് നടത്തി. അമ്പതിലധികം ക്നാനായ മക്കള്‍ പങ്കെടുത്ത ഈ യാത്ര ഏറെ ആവേശകരമായ അനുഭവമായിരുന്നു. പിക്നിക്കിനിടെ യു.കെ.കെ.സി.എയുടെ എട്ടാമത് കണ്‍വന്‍ഷനിലേക്കുള്ള പാസിന്റെ ഉദ്ഘാടനം റിട്ട. ഹെഡ്മാസ്റ്റര് എ.എല്‍.തോമസിനു നല്കി യു.കെ.കെ.സി.എ ട്രഷറര്‍ മാത്യു വില്ലൂത്തറ നിര്വഹിച്ചു. മാര്‍ത്തോമ്മന്‍ പാടിയും, നടവിളിച്ചും നടത്തിയ ഉല്ലാസയാത്ര പങ്കെടുത്തവര്ക്കെല്ലാം അവിസ്മരണീയ നിമിഷങ്ങള്‍ പകര്‍ന്നു. യൂണിറ്റ് പ്ര്സിഡന്റ് ജയിംസ് കാവനാല്‍, ടെസി ഷാജി മാളിയേക്കല്‍, ജാന്സി മാത്യു ആനകുത്തിക്കല്‍, സിബി മാത്യു മുളകനാല്‍, അഭിലാഷ് തോമസ് ആരോംകുഴി, മാത്തുക്കുട്ടി ജോണ്‍ ആനകുത്തിക്കല്‍, സ്റ്റീഫന്‍ റോക്കി മങ്ങാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സിറില്‍ പനംകാലയില്‍
|