നോട്ടിങ്ങ്ഹാമില്‍ യു.കെ.കെ.സി.എ ഭാരവാഹികള്‍ക്ക് സ്വീകരണവും ഈസ്റ്റര്‍ ആഘോഷവും യൂണിററ് വാര്‍ഷികവും സംയുക്തമായി ഏപ്രില്‍ 11-ാം തീയതി നടത്തി.യൂണിററ് പ്രസിഡന്റ് ശ്രി.ജെയിംസ് കാവനാല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രി.ഐന്‍സ്റിന്‍ വാലേല്‍ ഉത്ഘാടനം ചെയ്തു.അടുത്ത 2 വര്‍ഷം യു.കെ.കെ.സി.എ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നോട്ടിങ് ഹാം യൂണീററിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് ഉത്ഘാടനപ്രസംഗത്തില്‍ ഐന്‍സ്റീന്‍ ആവശ്യപ്പെട്ടു. യു.കെ.കെ.സി.എ ഭാരവാഹികളായ സ്റെബി അബ്രഹാം, വിനോദ് മാണി, ജോസ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യു.കെ.കെ.സി.എ 2010 കണ്‍വന്‍ഷന്‍ തീമിന്റെ ഔദ്യോഗീക പ്രഖ്യാപനം യു.കെ.കെ.സി.എ സെക്രട്ടറി സ്റെബി ചടങ്ങില്‍ നടത്തി. ക്നാനായ കുടിയേററം ശതാബ്ദിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി യു.കെ.കെ.സി.എ അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കണമെന്ന് സ്റെബിയും മററു ഭാരവാഹികളും അഭ്യര്‍ത്ഥിച്ചു. യു.കെ.കെ.സി.എ ഭാരവാഹികളെ അനുമോദിച്ചും ഈസ്ററ് ആശംസകള്‍ നേര്‍ന്നു കൊണ്ടും ചിന്നുമോള്‍ മാത്യു ആനകുത്തിക്കല്‍ പ്രസംഗിച്ചു. കെ.സി.വൈ.എല്‍. അംഗങ്ങളുടെ സജീവ സാന്നിദ്ധ്യം യോഗത്തില്‍ പ്രത്യേകം ശ്രദ്ധേയമായി. കെ.സി.വൈ.എല്‍. അംഗങ്ങളുടെയും,കുട്ടികളുടേയും വിവിധ കലാപരിപാടികളും മുതിര്‍ന്നവര്‍ക്കായി നടത്തിയ മത്സരങ്ങളും യൂണിററ് സെക്രട്ടറി ബേബി കുരിയാക്കോസ് വാര്‍ഷിക റിപ്പോര്‍ട്ടും,ട്രെഷറര്‍ സിബി മുളക്കനാല്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ച് യോഗത്തില്‍ പാസാക്കി. ഷാരോണ്‍ ഷാജി മാളിയേക്കല്‍ഉം ടിനു ജെയിംസ് കാവനാലും പരിപാടികളുടെ അവതാരകരായിരുന്നു. യൂണിററ് ഭാരവാഹികളായ ടെസ്സി മാളിയേക്കല്‍ ,ജാന്‍സി ആനകുത്തിക്കല്‍,അബിലാഷ് ആരോം കഴിയില്‍ കെ.സി.വൈ.എല്‍ ഡയറക്ടര്‍മാരായ ബൈജു ഓണശ്ശേരില്‍,ലിസിയമ്മ മാനുവല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.നാഷണള്‍ കൌണ്‍സില്‍ അംഗം മാത്തുക്കുട്ടി ആനകുത്തിക്കല്‍ സ്വാഗതവും കെ.സി.വൈ.എല്‍. പ്രസിഡന്റ് സ്റെഫിന്‍ ആനകുത്തിക്കല്‍ സദസ്സിന് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന സ്നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു. *മാത്യുകുട്ടിജോണ്‍, ആനകുത്തിക്കല്‍ |