നീണ്ടൂര്‍ സംഗമം ജൂണ്‍ 26ന് ലെസ്റ്ററില്‍

posted Feb 22, 2010, 9:34 AM by Anil Mattathikunnel   [ updated Feb 22, 2010, 9:45 AM ]
ലെസ്റ്റര്‍: കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമവാസികളും ഇംഗ്ളണ്ടിലേക്ക് കുടിയേറിയവരുമായ പ്രവാസികളുടെ ഈ വര്‍ഷത്തെ സംഗമം ജൂണ്‍ 26ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. യുകെയിലെ മലയാളിസംഗമങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ഏറ്റവും വിപുലമായ രീതിയില്‍ ആദ്യസംഗമം മുതല്‍ നീണ്ടൂര്‍ സംഗമം നടന്നുവരുന്നുണ്ട്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന നീണ്ടൂര്‍ പ്രവാസികളും നീണ്ടൂര്‍ സ്വദേശിനികളായിരുന്നവരും വിവാഹിതരായി മറ്റു സ്ഥലങ്ങളിലേക്കു പോയവരും ഇത്തവണ സംഗമത്തില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികള്‍, ബാല്യകാല സ്മരണകളും നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമുണര്‍ത്തുന്ന പരിപാടികളും സംഗമത്തോടനുബന്ധിച്ചുണ്ടാകും. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ജയിംസ് വട്ടക്കുന്നേലുമായി ബന്ധപ്പെടുക.
ഷൈമോന്‍ തോട്ടുങ്കല്‍
Comments