ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ തറവാടായ ഷികാഗോയിലെ ക്നാനായ കാത്തലിക്ക് സൊസൈറ്റി ഇത്തവണ കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ ക്നാനായ സാന്നിധ്യമായ ഏറ്റുമാനൂരിന്റെ സ്വന്തം തോമസ് ചാഴികാടനും, കടുത്തുരുത്തിയുടെ സ്വന്തം സ്റ്റീഫന്‍ ജോര്‍ജ്ജിനും വിജയാംസകള്‍ നേര് ന്നു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കേരള കോണ്‍.എം സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും, കേരള കോണ്‍. വിട്ട് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സ്റ്റീഫന്‍ ജോര്‍ജ്ജിനും ആദ്യമായാണ് ഒരു ക്നാനായ സഘടന വിജയാശംസകളുമായി മുന്നോട്ട് വരുന്നത്. മാര്‍ച്ച് മാസത്തിലെ ന}സ് ലെറ്ററിലൂടെയാണ് വിജയാശംസകള്‍ അറിയിച്ചിട്ടുള്ളത്. പരമ്പരാഗതമായി കേരളാ കോണ്‍. എം ന് വോട്ടു ചെയ്യാറുള്ള കടുത്തുരുത്തി മണ്ഡലത്തിലെ നിര്‍ണ്ണായക വോട്ട് ബാങ്ക് ഉള്ള ക്നാനായ സമൂഹം, ഇത്തവണ ക്നാനായ സമൂഹത്തിന്റെ സുഹൃത്തായ മോന്‍സ് ജോസഫിനെയാണോ അതോ ക്നാനായ സമുദായാംഗമായ സ്റ്റീഫന്‍ ജോര്ജ്ജിനെയാണോ വിജയിപ്പിക്കുന്നത് എന്ന് കേരളമാകെ ഉറ്റ് നോക്കികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ലോകമെമ്പാടുമുള്ള ക്നാനായ അസോസിയേഷനുകള്‍ പിന്തുണയുമായി രംഗത്ത് വരുമോ എന്നും ഈ വിജയാശംസകള്‍ നാട്ടില്‍ വോട്ടായി മാറുമോ എന്നും കാത്തിരുന്നു കാണാം. |