ന്യൂകാസില്‍ ക്‌നാനായ കൂട്ടായ്‌മയുടെ കരോള്‍: ഇംഗ്ലീഷ്‌ കമ്യൂണിറ്റിയും പങ്കുചേരുന്നു

posted Dec 17, 2009, 8:51 AM by Unknown user   [ updated Dec 20, 2009, 7:39 AM by Saju Kannampally ]
ന്യൂകാസില്‍: ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പിറന്നുവീണ ലോകകക്ഷകന്റെ പിറവിയറിയിച്ചുകൊണ്ട്‌ വീടുവീടാന്തരം കയറിയിറങ്ങി തിരുപിറവിയുടെ സന്ദേശമറിയിക്കുന്ന കരോള്‍ ഗായകസംഘങ്ങള്‍ അന്യമായ ബ്രിട്ടന്റെ മണ്ണില്‍ പുതിയൊരു മാതൃകകൂടി മലയാളി കാണിച്ചു നല്‍കുന്നു. ന്യൂകാസിലിലെ ക്‌നാനായ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ സന്ദര്‍ലാന്റ്‌, ഹീറ്റണ്‍, നോര്‍ത്ത്‌ ഷീല്‍ഡ്‌, ന്യൂകാസില്‍ സൌത്ത്‌, ഷീല്‍ഡ്‌ എന്നിവിടങ്ങളില്‍ 18, 19, 20 തീയതികളില്‍ നടത്തുന്ന കരോള്‍ സര്‍വ്വീസില്‍ ഇംഗ്ലീഷ്‌ കമ്യൂണിറ്റിയും പങ്കുചേര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കരോള്‍ സര്‍വ്വീസിനോടനുബന്ധിച്ച്‌ നടന്ന പരിശീലനപരിപാടികണ്ട സമീപവാസികളായ ഇംഗ്ലീഷ്‌ സമൂഹത്തില്‍പെട്ട ചില ആളുകളും തങ്ങള്‍ക്ക്‌ അന്യമായ ഈ ഐക്യവും സഹോദര്യവും കണ്ട്‌ ആകൃഷ്ടരായിട്ടുണ്ട്‌. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നല്‍കുന്ന ക്രിസ്‌തുമസ്‌ കരോളിനോടനുബന്ധിച്ച്‌ പണപിരിവുകള്‍ ഒന്നും നടത്താതെയാണ്‌ ന്യൂകാസില്‍ ക്‌നാനായ കൂട്ടായ്‌മ നടത്തുന്നതെന്ന്‌ പ്രസിഡണ്ട്‌ ഷാജു ജോണ്‍ കുടിലില്‍, സെക്രട്ടറി സിറിള്‍ ജോസഫ്‌ തടത്തില്‍ എന്നിവര്‍ അറിയിച്ചു.
 

 ഷൈമോന്‍ തോട്ടുങ്കല്‍
Comments