ന്യൂകാസില്‍.വ്രതാനുഷ്ഠാനങ്ങളിലൂടെ സ്ഫുടം ചെയ്തെടുത്ത മനസ്സും ശരീരവുമായി ലോകമെമ്പാടുമുളള ക്രൈസ്തവര്‍ വിശുദ്ധവാരത്തിന്റെ പുണ്യത്തിലേക്കു കടന്നപ്പോള്‍ ന്യൂകാസിലിലെ മലയാളി സമൂഹത്തിന്റെ വിശുദ്ധവാരാചരണങ്ങള്ക്കും ഭക്തി സാന്ദ്രമായ തുടക്കം. ക്രൈസ്തവ ജീവിതത്തിലെ ഏററവും
പുണ്യപൂര്‍ണ്ണമായ ദിനങ്ങള്‍ക്ക് ഒരുക്കമായി ഫാ. ജേക്കബ് വെളളമരുതുങ്കല്‍ നയിച്ച മൂന്നു ദിവസത്തെ ധ്യാനത്തിന്റെ സമാപനത്തോടെയാണ് ഓശാന തിരുനാളാഘോഷങ്ങള്‍ നടന്നത് . പ്രാര്‍ത്ഥനയുടേയും പരിത്യാഗത്തിന്റെയും ദിനങ്ങള്‍ക്ക് തുടക്കമായി കഴുതപ്പുറത്തുകയറി ജറുസലേമിലേക്കുളള യേശുവിന്റെ രാജകീയപ്രവേശനവും ,ഒലിവിന് ചില്ലകള്‍ പേറി തങ്ങളുടെ രക്ഷകനെ വരവേററ പുണ്യ ദിനത്തിന്റെ ഓര്‍മ്മകളുമായി കുരുത്തോലകളുമേന്തി ന്യൂ കാസില്‍ ഫെനം സെന്റ് റോബര്‍ട്ട് പളളിക്കു ചുററും സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മ്മീകത്വത്തില്‍ നടന്ന ഭക്തി സാന്ദ്രമായ പ്രദക്ഷിണവും ഗൃഹാതുരത്വവും ഉളവാക്കി. ഫാ.ഷാജി പടിഞ്ഞാറെക്കുന്നേല് സഹകാര്മ്മീകനായിരുന്നു. ന്യൂകാസില്‍ ആന്‍ഡ് ഹോക്സാം രൂപതയില്‍ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ പെസഹാ തുരുനാളിന്റെ ഓര്‍മ്മയാചരണവും ,അപ്പം മുറിയ്ക്കല്‍ ശുശ്രൂഷ നടത്തുമെന്നും ദു.ഖ വെളളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ഉച്ചതിരിഞ്ഞ് ഫെനം സെന്റ് റോബര്‍ട്ട് ദേവാലയത്തില്‍ വി. കുരിശിന്റെ വഴിയും പീഢാനുഭവ തിരുകര്‍മ്മങ്ങളും ,ഉയിര്‍പ്പു തിരുനാളാഘോഷങ്ങളും, വി. ബലിയും ശനിയാഴ്ച രാത്രി 10.30 ന് സന്ദര്‍ലാന്റില്‍ നടക്കുമെന്നും സീറോ മലബാര്‍ ചാപ്ളെയ്ന്‍ ഫാ.സജി തോട്ടത്തില്‍ അറിയിച്ചു.
ഷൈമോന്‍ തോട്ടുങ്കല്‍ |