ന്യൂസിലന്‍ഡ് ക്നാനായ അസോ:‍വാര്‍ഷികം ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍

posted Mar 3, 2011, 10:44 AM by Saju Kannampally

ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡ് ക്നാനായ അസോസിയേഷന്‍ രണ്ടാമത് വാര്‍ഷികവും കോട്ടയം രൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും സംയുക്തമായി ഏപ്രില്‍ രണ്ട്, മൂന്ന് തീയതികളില്‍ ഹാമില്‍ട്ടന്‍ ഗാര്‍ഡന്‍സില്‍ നടക്കും. ഓസ്ട്രേലിയയില്‍ നിന്നെത്തുന്ന ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ മുഖ്യാതിഥി ആയിരിക്കും.

രണ്ടിന് വൈകിട്ട് നാലിന് ഗാര്‍ഡന്‍ ടൂറോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് റജിസ്ട്രേഷന്‍, പതാകയുയര്‍ത്തല്‍, ക്നാനായ കലാസന്ധ്യ എന്നിവയും മൂന്നിന് രാവിലെ വിശുദ്ധ കുര്‍ബാന, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, വാര്‍ഷിക സമ്മേളനം എന്നിവയുമാണ് പ്രധാന പരിപാടികള്‍.

പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ വിവിധ സാംസ്കാരിക - സാമൂഹിക - ആധ്യാത്മിക നായകര്‍ പങ്കെടുക്കും
 
 ജോബി സിറിയക് 
 
Comments