ന്യൂ യോര്‍ക്കില്‍ കിഡ്സ്‌ ക്ലബ്‌ വാര്‍ഷികം ഉജ്വലമായി

posted Dec 6, 2010, 7:50 PM by Saju Kannampally   [ updated Dec 8, 2010, 3:31 PM ]
ന്യൂ യോര്‍ക്കില്‍ കിഡ്സ്‌ ക്ലബ്‌ വാര്‍ഷികം ഉജ്വലമായി  
ന്യൂയോര്‍ക്ക്‌: റോക്ക്‌ലാന്‍ഡ്‌ ക്‌നാനായ കാത്തലിക്‌ യൂത്ത്‌ ആന്‍ഡ്‌ കിഡ്‌സ്‌ ക്ലബ്ബിന്റെ പതിമ്മൂന്നാമത്‌ വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ക്‌നാനായ കാത്തലിക്‌ കമ്യൂണിറ്റി സെന്ററില്‍ ആഘോഷിച്ചു. ഫാ.ടോം കുന്നത്ത്‌ മുഖ്യാതിഥിയായിരുന്നു. കിഡ്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ സ്റ്റെഫി നിരപ്പത്ത്‌ അധ്യക്ഷത വഹിച്ചു. സ്‌പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജയിംസ്‌ പൊങ്ങാനയില്‍, കിഡ്‌സ്‌ ക്ലബ്‌ പ്രിന്‍സിപ്പല്‍ ജോസഫ്‌ കീഴങ്ങാട്ട്‌ എന്നിവര്‍ സന്ദേശം നല്‍കി. ഐ.കെ.സി.സി സെക്രട്ടറി ജയിംസ്‌ മ്യാല്‍ക്കരപുറത്ത്‌ ആശംസ അര്‍പ്പിച്ചു. സെക്രട്ടറി ആഷ്‌ലി പതിയില്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കിഡ്‌സ്‌ ക്ലബ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ സ്റ്റനീസ്‌ മച്ചാനിക്കല്‍ സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി യോഹന്‍ ഉറുമ്പത്ത്‌ നന്ദിയും പറഞ്ഞു. കുട്ടികളുടെയും, യുവജനങ്ങളുടെയും വിവിധ കലാപരിപിപാടികള്‍ ചടങ്ങിനു മോടി പകര്‍ന്നു.  
ജ്യോതിസ് കുടിലില്‍


Comments