ന്യൂയോര്‍ക്ക്: ക്വീന്‍സ് ആന്റ് ലോംഗ് ഐലന്റ് ക്നാനായ കിഡ്സ് ക്ളബ്ബിന്റെ ആഭിമുക്യത്തില്‍ ക്നാനായ സ്പോര്‍ട്ട്സ് ക്ളബ്ബിനു തുടക്കം കുറിച്ചു. എല്ലാ ശനിയാഴ്ചയും വൈകുന്നേരം 6 മുതല്‍ 9 വരെ മെറിക്കിലെ ക്യൂയര്‍ ഓഫ് ആര്‍ട്ട്സ് ചര്‍ച്ചിന്റെ ജിംനേഷ്യത്തില്‍ ഷട്ടില്‍, ബാസ്ക്കറ്റ് ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ക്നാനായ യുവജനങ്ങളില്‍ സ്പോര്‍ട്ട്സ് സ്പിരിറ്റ് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ളബ്ബിനു തുടക്കമിട്ടത്. കുര്യന്‍ മേടയില്‍ ജനറല്‍ കണ്‍വീനറായും,. ജയിംസ് തോട്ടപ്പുറം ജോ. കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. |