ക്യാന്‍മ്പറ : ഓസ്‌ട്രേലിയയുടെ തലസ്ഥാന നഗരമായ ക്യാന്‍മ്പറയില്‍ ക്‌നാനായ കൂട്ടായ്‌മയ്ക്കു തുടക്കം കുറിച്ചു. പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഫാ.സണ്ണി പ്ലാമൂട്ടില്‍ തിരി തെളിച്ചു ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കെന്നഡി എബ്രഹാം പട്ടുമാക്കിലില്‍, സുനില്‍ ജോസഫ് പ്ലാമൂട്ടില്‍, നീനു ജോര്‍ജുകുട്ടി മറ്റത്തികുന്നേല്‍ എന്നിവരെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഉല്‍ഘാടന പ്രസംഗത്തില്‍ ക്‌നാനായ കൂട്ടായ്‌മയുടെ പ്രസക്തിയെക്കുറിച്ച് ഫാ.സണ്ണി പ്ലാമൂട്ടില്‍ ഉല്‍ബോദിപ്പിച്ചു. ഒരു സംഘടന എന്നതില്‍ ഉപരി ഒരു കൂട്ടായ്‌മയായി വളരുവാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. രണ്ടുമാസത്തില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുവാനും, വാര്‍ഷിക പിക്‌നിക്ക് സംഘടിപ്പിക്കുവാനും തീരുമാനിച്ചു. നന്ദി പ്രസംഗത്തില്‍ കെന്നഡി പട്ടുമാക്കില്‍ ക്‌നാനായ ആചാരങ്ങളുടെ പ്രസക്തിയെക്കുറിച്ചും അതു വരും തലമുറയിലേക്കു കൈമാറുന്നതിന്റെ ആവശ്യത്തെക്കുറിച്ചും സംസാരിച്ചു. അമ്പതോളം പേര്‍ കൂട്ടായ്‌മയില്‍ പങ്കുചേര്‍ന്നു.
|