ഓസ്ട്രിയന്‍ ക്നാനായ സമൂഹം ദൈവദസന്മാരെഅനുസ്മരിച്ചു

posted Mar 17, 2010, 10:37 PM by Knanaya Voice   [ updated Mar 17, 2010, 11:08 PM by Anil Mattathikunnel ]
വിയന്നാ : ദൈവദാസന്മാരായ മാക്കില്‍ പിതാവിനേയും പൂതത്തില്‍ അച്ചനേയും സ്മരിക്കുവാനായി ഓസ്ട്രിയന്‍ കാനാനായ സമൂഹം കിഡ്സ് ക്ളബ്ബിനൊപ്പം സംയുക്തമായി ദിവ്യബലിയും തുടര്‍ന്ന് പൊതു സമ്മേളനവും സംഘടിപ്പിച്ചു.

മാര്‍ച്ച് 6 -തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മൈഡ്ലിംഗിലെ മരിയാ ലൂര്‍ദ്ദ് പളളിയിലാണ് ഇന്‍ഡ്യന്‍ കാത്തലിക് കമ്മ്യൂണിറ്റി ചാപ്ളെയിന്‍ റവ. ഡോ.തോമസ് താണ്ടാപളളിയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്ക പ്പെട്ടത്. ദൈവദാസന്മാരായ മാക്കില്‍ പിതാവിന്‍രെയും പൂതത്തില്‍ അച്ഛന്റെയും ബാല്യകാലത്തെ മാതാപിതാക്കന്മാരോടും സമൂഹത്തോടുമുളള പ്രതിബദ്ധതയും അനുസരണാശീലവും കുട്ടികള്‍ മാതൃകയാക്കണമെന്ന് കുര്‍ബ്ബാനമദ്ധ്യേയുളള തന്റെ പ്രസംഗത്തില്‍ അദ്ദേഹം കുട്ടികളോട് പറഞ്ഞു.

കുര്‍ബ്ബാനയ്ക്ക് ശേഷം പാരീഷ് ഹാളില്‍ ഓസ്ട്രീയന്‍ ക്നാനായസമൂഹത്തിന്റെ പ്രസിഡ ആന്റെണി മാധപ്പളളിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ റവ. ഡോ. തോമസ് താണ്ടപ്പളളി മുഖ്യാതിഥിയായിരുന്നു.

കോട്ടയം അതിരൂപതയിലെ സിനിയര്‍ വൈദീകനായ ഫാ.തോമസ് തറയിലിന്റെ ആകസ്മീകമായ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
 
ബിനോയി കുന്നുംപുറത്ത്
Comments