പഴശ്ശിരാജാ ടീം താമ്പായില്‍

posted Feb 23, 2011, 10:54 PM by knanaya news
റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവകയുടെ ധനശേഖരണാര്‍ത്ഥം "ഷോ 2011'' എന്ന പേരില്‍ പഴശ്ശിരാജാ ടീം അണിനിരക്കുന്ന മെഗാ ഷോ നടത്തുന്നു. മെയ് മാസം 13-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് താമ്പായിലുള്ള സിക്കിള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഷോ നടത്തുന്നത്. മനോജ് കെ. ജയന്‍, പത്മപ്രിയ, റിമി ടോമി, സുരേഷ് കൃഷ്ണ, സിന്ധു മേനോന്‍, രമേഷ് പിഷാരടി, സുബി, പ്രദീപ് ബാബു തുടങ്ങിയ ഒരു വലിയ താരനിരതന്നെ ഈ ഷോയില്‍ അണിനിരക്കുന്നു.
    റ്റാമ്പായിലെ ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി 2010 മാര്‍ച്ച് മാസം വാങ്ങിയ ദേവാലയവും, സ്കൂള്‍ കെട്ടിടങ്ങളും, സാമ്പത്തിക ബാദ്ധ്യത ഇല്ലാതാക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ധനശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഇതിനുവേണ്ട പ്രോത്സാഹനങ്ങള്‍ താമ്പായിലെ എല്ലാ മലയാളികളുടേയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ അഭ്യര്‍ത്ഥിച്ചു. ഷോയുടെ വിജയത്തിനായി ഇതിനോടകം ന്യൂയോര്‍ക്ക് മെറ്റ് ലൈഫ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ സാബു ലൂക്കോസ് മെഗാ സ്പോണ്‍സര്‍ ആയും, ഡോ. അജോ & ഷെറി മേലാണ്ടശ്ശേരില്‍ സൂപ്പര്‍ ഗ്രാന്റ് സ്പോണ്‍സറായും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജോസ്മോന്‍ തത്തംകുളം



ന്യൂയോര്‍ക്ക് മെറ്റ്ലൈഫ് ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ സാബു ലൂക്കോസ് എം. ബി. എ. 
മെഗാ സ്പോണ്‍സര്‍ഷിപ്പിന്റെ ചെക്ക് വികാരി റവ. ഫാ. ബിന്‍സ് ചേത്തലിനു കൈമാറുന്നു.




ഡോ. അജോ & ഷെറി മേലാണ്ടശ്ശേരി സൂപ്പര്‍ മെഗാ സ്പോണ്‍സര്‍ഷിപ്പിന്റെ ചെക്ക് 
വികാരി റവ. ഫാ. ബിന്‍സ് ചേത്തലിനു കൈമാറുന്നു.
Comments