പരിശുദ്ധ മാതാവിന്റെ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ഷിക്കാഗോ തിരുനാള്‍

posted Aug 9, 2010, 3:52 AM by Knanaya Voice   [ updated Aug 9, 2010, 8:45 AM by Anil Mattathikunnel ]
ഷിക്കാഗോ: ഷിക്കാഗോയിലെ ക്നാനായ മക്കള്‍ മോര്‍ട്ടണ്‍ ഗ്രോവില്‍ പരിശുദ്ധ മാതാവിന്റെ പ്രഥമ തിരുനാളിനായ് എന്നിച്ചു കൂടിയപ്പോള്‍ മാതാവിന്റെ അത്ഭുത പ്രവര്‍ത്തനത്താല്‍ ധന്യമായി തിരുനാളിന്റെ മൂന്നാം ദിനം. കാലാവസ്ഥാ പ്രവചകരുടെ പ്രവചനങ്ങള്‍ തെറ്റിച്ച് കൊണ്ട് കുര്‍ബാന സമയത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടുകയും  പ്രദഷണത്തിനായി ജനങ്ങള്‍ പുറത്തേക്ക്  ഇറങ്ങിയപ്പോള്‍ ചാറ്റല്‍ മഴ പെയ്യുകയും ചെയ്തപ്പോള്‍ അസ്വസ്ഥരായ ഇടവക ജനങ്ങളെ വിസ്മയത്തിലാക്കികൊണ്ട് മാതാവിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തിനായി ഇറങ്ങിയ നിമിഷം മഴ കുറയുകയുംആകാശം തെളിയുകയും ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടവകയൊന്നാകെ ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.ഒരു നല്ല മഴയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടായപ്പോള്‍ തന്നെ ഭാരവാഹികള്‍ ആശങ്കാകുലരായി പളളിക്കകത്തുകൂടെ  തന്നെ പ്രദക്ഷിണം നടത്തേണ്ടി വരുമോ  എന്ന ആശങ്ക വികാരി ഫാ.എബ്രഹാം മുത്തോലത്തിനെ അറിയിച്ചിരുന്നെങ്കിലും മാതാവിന്റെ ശക്തമായ മാധ്യസ്ഥതയില്‍ വിശ്വസിച്ചു കൊണ്ട് പുറത്തു തന്നെ പ്രദക്ഷിണം നടത്താനുളള ഒരുക്കങ്ങള്‍ മുന്നോട്ട് നീക്കുവാന്‍ അദ്ദേഹം നിര്‍ദേശങ്ങള്‍ നല്കുകയായിരുന്നു. മാതാവിന്റെ മാധ്യസ്ഥതയില്‍ പ്രഥമ തിരുനാളിന്റെ എല്ലാ തിരുകര്‍മ്മങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ ഇടവകയൊന്നാകെ ദൈവത്തിന് നന്ദി പറഞ്ഞു. പളളി ചുറ്റിയുളള പ്രദക്ഷിണം അത്യന്തം ഭക്തി നിര്‍ഭരവും വര്‍ണ്ണോജ്വലവുമായിരുന്നു എന്ന് സമീപവാസികളായ  സ്വദേശീയര്‍  വിസ്മയഭരിതരായി സാക്ഷ്യപ്പെടുത്തി.
 

അനില്‍ മറ്റത്തിക്കുന്നേല്‍

Comments