"Passion of the Christ"ഷിക്കാഗോയില്‍ ഭക്തി നിര്‍ഭരമായി

posted Apr 16, 2011, 7:02 AM by Saju Kannampally   [ updated Apr 22, 2011, 10:55 AM by Anil Mattathikunnel ]
ഷിക്കാഗോ: ആഗോള  ക്രൈസ്തവ സമൂഹം, വലിയ നോമ്പിലൂടെയും, യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ ഓര്‍മ്മയിലൂടെ കടന്നുപോകുന്ന അവസരത്തില്‍, ക്രിസ്തുവിന്റെ പീഢാനുഭവ ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള "Passion of the Christ'' എന്ന സ്റ്റേജ് ഷോ ഏപ്രില്‍ 15-ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളില്‍ നടത്തപ്പെട്ടു. അമേരിക്കയിലെ പ്രശസ്തമായ ഒരു ക്രിസ്ത്യന്‍ തീയേറ്റര്‍ ഗ്രൂപ്പാണ് പ്രസ്തുത ഷോ അവതരിപ്പിച്ചത് . നിരവധി അമേരിക്കന്‍ കലാകാരന്മാര്‍ ഒരുമിച്ച പ്രസ്തുത ഷോ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ വിജ്ഞാനപ്രദവും ഭക്തിനിര്‍ഭരവുമായിരിന്നു.ജീവനുള്ള  പീഡാനുഭവത്തിന്റെ അനുഭവമാണ്‌ ഈ ഷോ നല്‍കിയതെന്ന് ഫാ എബ്രഹാം മുത്തോലത്ത് അഭിപ്രായപെട്ടു. രണ്ടായിരത്തില്‍പരം ആളുകള്‍ ഈ ഷോ ദര്‍ശിക്കാന്‍ എത്തിയതില്‍ സംവിധായിക  സിസിലിയ ജബ്ലോന്‍സ്കാ   സംതൃപ്തി പ്രകടിപ്പിച്ചു . തികച്ചും സൌജന്യമായി നടത്തിയ ഷോ എല്ലാ ഇടവകാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വിക്ഞാനപ്രദമായി.  യേശുക്രിസ്തുവിന്റെ പീഢാനുഭവത്തെ നേരില്‍ കണ്ടറിയുവാനും, അതിലൂടെ നോമ്പുകാലത്തിന്റെ തീഷ്ണത വര്‍ദ്ധിപ്പിക്കുവാനും പ്രസ്തുത പീഢാനുഭവചരിത്ര ഷോ "Passion of Christ'' ഉപകരി ച്ചെന്ന്  കാണികള്‍ അഭിപ്രായപെട്ടു .ഷോയ്ക്ക് പള്ളി കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തി .


 സാജു കണ്ണമ്പള്ളി


Comments