"Passsion of Christ" ഏപ്രില്‍ 15-ന് സെന്റ് മേരീസ് പള്ളിയില്‍

posted Apr 9, 2011, 8:46 AM by Saju Kannampally   [ updated Apr 9, 2011, 9:22 AM ]

ഷിക്കാഗോ: ആഗോള കത്തോലിക്കാ സമൂഹം അഥവാ ക്രൈസ്തവ സമൂഹം, വലിയ നോമ്പിലൂടെയും, യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രത്തിന്റെ ഓര്‍മ്മയിലൂടെ കടന്നുപോകുന്ന അവസരത്തില്‍, ക്രിസ്തുവിന്റെ പീഢാനുഭവ ചരിത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള "Passion of the Christ'' എന്ന സ്റ്റേജ് ഷോ ഏപ്രില്‍ 15-ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് പാരീഷ് ഹാളില്‍ നടത്തപ്പെടുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു ക്രിസ്ത്യന്‍ തീയേറ്റര്‍ ഗ്രൂപ്പാണ് പ്രസ്തുത ഷോ അവതരിപ്പിക്കുന്നത്. നിരവധി അമേരിക്കന്‍ കലാകാരന്മാര്‍ ഒരുമിക്കുന്ന പ്രസ്തുത ഷോ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ വിജ്ഞാനപ്രദവും ഭക്തിനിര്‍ഭരവുമായിരിക്കുമെന്ന് സംവിധായകന്‍ സിസിലിയ ജബ്ലോന്‍സ്കാ പ്രസ്താവിച്ചു.
    തികച്ചും സൌജന്യമായി നടത്തുന്ന ഈ ഷോയിലേയ്ക്ക് എല്ലാ ഇടവകാംഗങ്ങളേയും ഫാ. മുത്തോലത്ത് ക്ഷണിക്കുകയുണ്ടായി. യേശുക്രിസ്തുവിന്റെ പീഢാനുഭവത്തെ നേരില്‍ കണ്ടറിയുവാനും, അതിലൂടെ നോമ്പുകാലത്തിന്റെ തീഷ്ണത വര്‍ദ്ധിപ്പിക്കുവാനും പ്രസ്തുത പീഢാനുഭവചരിത്ര ഷോ "Passion of Christ'' ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്തുത ഷോയ്ക്ക് പള്ളി കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വരുന്നു. ഷിക്കാഗോയില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും പ്രസ്തുത പരിപാടിയിലേയ്ക്ക് സ്വാഗതം.

റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി

Comments