പാടും പാതിരിയുടെ ഗാനമേള സെന്‍മേരീസ് ദേവാലയത്തില്‍

posted Sep 15, 2010, 9:50 PM by Knanaya Voice   [ updated Sep 15, 2010, 9:58 PM ]
ചിക്കാഗോ: പാടും പാതിരി എന്ന് അറിയപ്പെടുന്ന ഫാ.ഡോ.പോള്‍ പൂവത്തുങ്കലിന്റെ ഗാനമേള മോര്‍ട്ടന്‍ഗ്രോവിലുളള സെന്‍മേരീസ് ക്നാനായ കാത്തലിക് ബാങ്കറ്റ് ഹാളില്‍ വച്ച്  സെപ്റ്റംബര്‍ 19-ന്  ഞായറാഴ്ച വൈകുന്നേരം 6.30 ന് നടത്തപ്പെടുന്നു പ്രവേശനം സൌജന്യമായിരിക്കും.സി.എം.ഐ.വൈദീകനായ ഫാദര്‍ പോള്‍ പൂവത്തുങ്കല്‍ ലോകത്തിലാദ്യമായി കര്‍ണ്ണാടക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടി കെ.ജെ.യേശുദാസിന്റെ ശിഷ്യന്‍, ഇന്ത്യന്‍പ്രസിഡന്റിനുവേണ്ടി രാഷ്ട്രപതി ഭവനില്‍ ആദ്യമായി മ്യൂസിക് കണ്‍സള്‍ട്ട് നടത്തിയ വൈദീകന്‍ എം.എ.മ്യൂസിക്കില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഗോള്‍ഡ് മെടല്‍ നേടിയ വൈദീകന്‍,തൃശൂര്‍ ചേദന മ്യൂസിക്  കോളേജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഫാ. പൂവത്തുങ്കല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗാനമേളകള്‍ നടത്തിയിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന ചെറിയവരുമാനം പാവപ്പെട്ട മ്യൂസിക് പഠിക്കാനാഗ്രഹിക്കുന്ന കുട്ടികളെ സഹായിക്കാന്‍ ഉപയോഗിച്ചുവരുന്നു.ഗാനമേള വിജയമാക്കുവാന്‍ ഏവരുടേയും സഹകരണം സെന്‍മേരീസ് വികാരി ഫാ.എബ്രഹാം മുത്തോലത്ത് അഭ്യര്‍ത്ഥിച്ചു.
 

റോയിനെടുംചിറ
Comments