ഷിക്കാഗോ: ഷിക്കാഗോയിലെ മോര്‍ട്ടന്‍ഗ്രൂവ് സെന്റ്മേരീസ് ക്നാനായ കത്തോലിക്കാപളളിയുടെ ആഭിമുഖ്യത്തില്‍ പാടുംപാതിരി ഫാ.പോള്‍ പൂവത്തിങ്കലിന്റെ ഗാനമേള അരങ്ങേറി. നിറഞ്ഞ സദസ്സില്‍ നടന്ന ഭക്തി ഗാനമേള ഫാ.ഏബ്രാഹം മുത്തോലത്ത് ഉദ്‌ഘാടനം ചെയ്‌തു. രണ്ടു മണിക്കൂര്‍ നീണ്ട ഗാനമേളയില്‍ ഗീതു, ജോര്‍ജ് പണിക്കര്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. ഭക്തിസാന്ദ്രമായ ഗാനസന്ധ്യ ആസ്വാദകരെ അനുഭൂതിയുടെ ഉച്ചകോടിയിലേക്ക് നയിച്ചു. സെന്റ്മേരീസ് പളളി ഓഡിറ്റോറിയത്തില്‍ നടന്ന സംഗീതപരിപാടിക്ക് റോയി നെടുംചിറ, പീറ്റര്‍ കുളങ്ങര, ബിജു കിഴക്കേക്കുറ്റ്, സൈമണ്‍ ചാക്കോ, സാബു തറത്തട്ടേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. e mail : singingpriest@gmail.com
റോയി നെടുംചിറ |