പോള്‍ എടാട്ട് വീണ്ടും ക്നാനായ കലാപ്രതിഭ

posted Aug 2, 2010, 3:04 AM by Knanaya Voice   [ updated Aug 2, 2010, 11:17 PM ]
 
ജൂലൈ 23-25-ന് ഡാളസ്സില്‍ നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ മാസ്റര്‍ പോള്‍ എടാട്ട് രണ്ടാം തവണയും കെ.സി.സി.എന്‍.എ. കലാപ്രതിഭാപട്ടം അണിഞ്ഞു. 2008-ന് ന്യൂയോര്‍ക്കില്‍വച്ച് നടത്തപ്പെട്ട കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലും മാസ്റര്‍ പോളിനായിരുന്നു കലാപ്രതിഭ ലഭിച്ചത്. ഇത് ഈ കൊച്ചുമിടുക്കന്റെ 10ാമത്തെ കലാപ്രതിഭാ പട്ടമാണ്. ചിക്കാഗോ മലയാളി അസ്സോസിയേഷന്‍ (2006, 2007, 2008), ഇലിനോയ്സ് മലയാളി അസ്സോസിയേഷന്‍ (2006,2007,2008), ചിക്കാഗോ കെ.സി.എസ്. (2007, 2008) ന്റെയും കലാപ്രതിഭയായിരുന്നു ഈ കൊച്ചുമിടുക്കന്‍. ചിക്കാഗോയില്‍ ലോംഗ് ഗ്രോവില്‍ വുഡ്ലോണ്‍ മിഡില്‍സ്കൂളില്‍ 7-ാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ് പോള്‍. ഫാന്‍സി ഡ്രസ്സ്, ഫോള്‍ക്ക്ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, പാട്ട്, വെസ്റേണ്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നീ ഇനങ്ങളിലാണ് പോള്‍ സമ്മാനങ്ങള്‍ നേടിയത്. എടാട്ട് ഷാജിയുടെയും മിനിയുടെയും രണ്ടാമത്തെ പുത്രനാണ് പോള്‍. കലയെ അത്യധികം സ്നേഹിക്കുന്ന പോള്‍ ഒരു മികച്ച സ്പോര്‍ട്ട്സ് താരവുമാണ്. Lake Zurich Hoops Basketball Travel Team epw Palatime Ela Scoccar Club Travel Team ലും അംഗംകൂടിയാണ് ഈ കൊച്ചുമിടുക്കന്‍.
ശ്രീ. തോമസ് ഒറ്റക്കുന്നേല്‍, ശ്രീ. അഞ്ചോസ് തോമസ് എന്നിവരാണ് പോളിന്റെ ഡാന്‍സ് ടീച്ചേഴ്സ്. തന്റെ മാതാപിതാക്കളുടെയും മൂത്ത സഹോദരന്‍ നെയില്‍ ന്റെയും പ്രോത്സാഹനമാണ് തന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് പോള്‍ കരുതുന്നു. നെയില്‍ ഫിലിപ്പ്, സോളമന്‍ മാണി, പുന്നന്‍ തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.

 

Comments