പോര്‍ട്ട്സ് മൌത്ത് കുടുംബസംഗമം

posted Feb 9, 2010, 11:05 PM by Anil Mattathikunnel

  യു.കെ.കെ.സി.എ. പോര്‍ട്ട് മൌത്ത് യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവര്‍ഷ കുടുംബസംഗമം ജനുവരി 31-ാം തീയതി
Cosham st. colman’s church hall -ല്‍ വച്ച് നടന്നു. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗങ്ങളുടെ പ്രായഭേദമെന്യേയുള്ള വിവിധ കലാപരിപാടികള്‍കൊണ്ട് കെങ്കേമമായി.

  പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.കെ.കെ.സി.എ. ദേശീയ നേതൃനിരക്ക് എല്ലാവിധ പിന്തുണയും വിജയ ആശംസകളും രേഖപ്പെടുത്തി.

  ക്നാനായ മക്കളെല്ലാം ഏകസഹോദരങ്ങള്‍ ആണെന്നുള്ള സഖ്യം ഉള്‍ക്കൊണ്ട് ഈ വര്‍ഷത്തെ  പെസഹാ ദിനത്തില്‍ യൂണിറ്റിലെ മുതിര്‍ന്ന അംഗത്തിന്റെ ഭവനത്തില്‍ ഒത്തുചേര്‍ന്ന് പെസഹാ ആചരിക്കാന്‍ തീരുമാനിച്ചു.

  യൂണിറ്റിന്റെ  2010-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ ഉണ്ടാക്കിയതിനുശേഷം വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് അടുത്ത കുടുംബസംഗമം ഏപ്രില്‍ 25 ഞായറാഴ്ച കൂടുവാന്‍  തീരുമാനിച്ച് യോഗം സമംഗളം അവസാനിച്ചു.
 
 സഖറിയാ പുത്തെന്‍കളം
 


Comments