പോട്‌സ്‌മൌത്ത് (യു. കെ. ): ക്‌നാനായ കാത്തലിക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹാംഷെയറിലെ പോള്‍ട്ടണ്‍ പാര്‍ക്കിലേയ്ക്ക് വിജ്ഞാന–വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിജ്ഞാന–വിനോദയാത്രയില്‍ വ്യക്തിത്വവികസനത്തിനും നേതൃത്വപരിശീലനത്തിനും ഗുണകരമാകുന്ന ഫണ്‍ഗെയിംസും ചര്‍ച്ചകളും നടത്തി. സാമൂഹിക–കുടുംബ ബന്ധങ്ങളില്‍ വിനോദയാത്രയുടെ പങ്കിനേക്കുറിച്ച് നടത്തിയ ചര്‍ച്ച തോമസ് പൂഴിക്കുന്നേല്‍ നയിച്ചു. പരിപാടികള്‍ക്ക് തോമസ് പൂഴിക്കുന്നേല്‍, ജോബി മാളികയില്‍, സിബി ചരുവില്‍, ജോഷി പുലിക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സഖറിയാ പുത്തെന്‍കളം |