ഫാ.എബി വടക്കേക്കരയെ ഗാമ ആദരിച്ചു

posted Apr 13, 2011, 7:56 PM by Knanaya Voice
അറ്റ്ലാന്റാ: ഗ്രേറ്റര്‍ അറ്റ്ലാന്റാ മലയാളി അസോസിയേഷന്‍ (ഗാമ) യുടെ 2011 ലെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് അറ്റ്ലാന്റായിലെ ബെര്‍ക്ക്മാര്‍ ഹൈസ്കൂളില്‍ വച്ച് നടന്ന മീറ്റിംഗില്‍ വച്ച് ഫാ. എബി വടക്കേക്കരയെ ആദരിച്ചു. അറ്റ്ലാന്റായിലെ ക്നാനായ സമുദായത്തിന് നല്‍കുന്ന വിലപ്പെട്ട സേവനത്തിനുള്ള അംഗീകാരമായി യു. എസ്. കോണ്‍ഗ്രസ് അംഗമായ ശ്രീ. റ്റോം പ്രൈസ് ഫലകം നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. ഗാമയുടെ പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗ് കോണ്‍സ് അംഗവും റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പോളീസി കമ്മറ്റി ചെയറുമായ ടോം പ്രൈസ് ഉദ്ഘാടനം ചെയ്തു. അറ്റ്ലാന്റായിലെ മലയാളികളുടെ സംഗമമായി മാറിയ ഗാമയുടെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ വിവിധ മതസാംസ്ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുകയുണ്ടായി. ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് ഫാ. എബി വടക്കേക്കര ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ഗാമ പ്രസിഡന്റ് ബിജു തുരുത്തുമ്യാലില്‍ പ്രസം ഗിച്ചു

 
തമ്പു പുളിമൂട്ടില്‍
Comments