ബോണ്മോത്ത്, യു.കെ: ഹൃസ്വ സന്ദര്‍ശനത്തിനായി യു കെ യില്‍ എത്തുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വികാര്‍ ജെനറാളും നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയണിന്റെ ഡയറക്ടറുമായ ഫാ.എബ്രഹാം മുത്തോലത്തിന് ബോണ്‍ മോത്തില്‍ സ്വീകരണം നല്‍കും. പൂളിലെ ബ്രാങ്ക്‌സം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ പൂള്‍ & ബോണ്മോത്ത് ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സ്വീകരണത്തില്‍ യു കെ കെ സി എ പ്രതിനിധികളായി മാത്യൂ വില്ലൂത്തറ, സ്റ്റീഫന്‍ തെരുവത്ത്, ഷാജി ചരമേല്‍ എന്നിവര്‍ പങ്കെടുക്കും. സ്വീകരണ പരിപാടികള്‍ക്ക് ജോമോന്‍ എബ്രഹാം,ആനി മഞ്ഞാങ്കല്‍, ജോസഫ് അഞ്ചക്കുന്നത്ത്, സ്റ്റീഫന്‍ മുളക്കല്‍, തോമസ് കണ്ണാമ്പടം, ജോസ് പീടികപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. പൊതു സമ്മേളനത്തിനു ശേഷം വിവ്‌ധ കലാപരിപാടികള്‍ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിജോ കൊല്ലാപറമ്പിലുമായി ബന്ധപ്പെടുക.
സഖറിയാ പുത്തെന്‍കളം. |