ഫാ.ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ ഷിക്കാഗോ അസി:വികാരി

posted Aug 3, 2010, 10:03 AM by Saju Kannampally   [ updated Aug 4, 2010, 7:37 AM by Knanaya Voice ]

ഷിക്കാഗോ: ഫാ.ജോസ്‌ ഇല്ലിക്കുന്നുംപുറത്ത്‌ ഷിക്കാഗോയിലെ സേക്രഡ്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ ദേവാലയങ്ങളുടെ അസി:‌ വികാരിയയി ഇന്ന്  ചുമതലയേല്‍ക്കും. ചുങ്കം ഇടവക ഇല്ലിക്കുന്നുംപുറത്ത്‌ മത്തായി – ചിന്നമ്മ ദമ്പതികളുടെ മകനാണ്‌. സെന്റ്‌ ജോസഫ്‌സ്‌ യു.പി. സ്‌കൂള്‍ ചുങ്കം, സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ തൊടുപുഴ, സി.എം.എസ്‌ കോളജ്‌ കോട്ടയം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോട്ടയം സെന്റ്‌ സ്‌റ്റനിസ്ലാവൂസ്‌ സെമിനാരി, വടവാതൂര്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളിലായിവൈദിക പഠനം പൂര്‍ത്തിയാക്കി. മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി മെത്രാപ്പോലീത്തയുടെ കൈവയ്‌പുവഴി 2001 ഡിസംബര്‍ 27 ന്‌ ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ചു.
കള്ളാര്‍ സെന്റ്‌ തോമസ്‌ പള്ളി വികാരി, ഉഴവൂരില്‍ അസിസ്റ്റന്റ്‌ വികാരിയായും, സേനാപതി, അരയങ്ങാട്‌ – പോത്തുകുഴി എന്നിവിടങ്ങളില്‍ വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 
Comments