ഫാ. റോയി കടുപ്പിലിന്‌ ഷിക്കാഗോ സെന്റ്‌ മേരീസില്‍ യാത്രയയപ്പ്‌

posted Jan 23, 2011, 10:10 PM by Saju Kannampally

ka1

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. റോയി കടുപ്പിലിന്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ ഇടവകയില്‍ യാത്രയയപ്പ്‌ നല്‍കി. ഞായറാഴ്‌ച പത്തുമണിക്കുള്ള വി. കുര്‍ബാനയെ തുടര്‍ന്ന്‌ നടന്ന ലളിതമായ ചടങ്ങില്‍ ഇടവക ട്രസ്റ്റി സാബു തറത്തട്ടേല്‍ സെന്റ്‌ മേരീസ്‌ ഇടവകയ്‌ക്കും, ക്‌നാനായ സമുദായത്തിനും ഫാ. റോയി നല്‍കിയ സഹകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. മോണ്‍. ഏബ്രഹാം മുത്തോലത്തും, സെന്റ്‌ മേരീസ്‌ ഇടവക സമൂഹവും നല്‍കിയ സ്‌നേഹാദരവുകള്‍ക്ക്‌ തന്റെ മറുപടി പ്രസംഗത്തില്‍ ഫാ. റോയി കടുപ്പില്‍ നന്ദി പറഞ്ഞു. യാത്രയയപ്പ്‌ സമ്മേളനത്തിന്‌ ബിജു കിഴക്കേക്കുറ്റ്‌, പീറ്റര്‍ കുളങ്ങര, സാജു കണ്ണമ്പള്ളി, റോയി നെടുചിറ എന്നിവര്‍ നേതൃത്വം നല്‍കി.ആയിരത്തിലതികം വിശ്വാസികള്‍ വി കുര്‍ബാനയിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുത്തു .

ka2

സാജു കണ്ണമ്പള്ളി


Comments