ഫൊക്കാന - ഫോമ ലയനം കാലഘട്ടത്തിന്റെ ആവശ്യം : ജയ്ബു കുളങ്ങര

posted Apr 23, 2011, 10:54 PM by Knanaya Voice
ചിക്കാഗോ: അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനകളായ ഫൊക്കാനയും ഫോമയും ലയിച്ച് ഒന്നായി ഒരു മഹാ പ്രസ്ഥാനമായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് ജയ്ബു കുളങ്ങര ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലയന സാദ്ധ്യതകള്‍ക്കായുള്ള അഭിപ്രായങ്ങളും നീക്കങ്ങളും പലഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നത് പ്രതീക്ഷ ഉയര്‍ത്തുന്ന കാര്യമാണെന്ന് ജയ്ബു കുളങ്ങര അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളോളം പിളര്‍ന്നുനിന്ന് രണ്ടായി പ്രവര്‍ത്തിച്ചശേഷം ലയിച്ച് ഒന്നായിത്തീര്‍ന്ന് വന്‍ശക്തിയായി മാറിയ കേരളാ കോണ്‍ഗ്രസിന്റെ മാതൃക ഫൊക്കാനയും ഫോമയും പിന്‍തുടരണമെന്നും ലയനത്തിനായി പ്രവാസി കേരള കോണ്‍ഗ്രസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും ജയ്ബു മാത്യു അറിയിച്ചു. പ്രവാസി മലയാളികളുടെ  പ്രശ്നങ്ങല്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ സമയാസമയങ്ങളില്‍ എത്തിക്കുന്നതിനും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ മലയാളികലെ എത്തിക്കുന്നതിനും ഫൊക്കാനയുടെയും ഫോമയുടെയും ലയനം ഏറെ പ്രയോജനം ചെയ്യുമെന്ന് ജയ്ബു കുളങ്ങര പ്രസ്താവിച്ചു.
Comments