ചിക്കാഗോ: ഫോമായുടെ ചിക്കാഗോ റീജിയണ്‍ കണ്വെന്ഷന് നവംബര്‍ 19-ം തീയതി വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഗ്ളന്പ്യൂയിലുള്ള മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണ്. ഫോമായുടെ ചിക്കാഗോ റീജിയന്റെ കീഴിലുള്ള എല്ലാ സംഘടനാ നേതാക്കളും, പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ഫോമായുടെ ചിക്കാഗോ റീജിമാന്റെ വരുന്ന രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.ചിക്കാഗോയിലെ മുഴുവന്‍ മലയാളി സംഘടനകളേയും ഫോമാ എന്ന മാതൃ സംഘടനയുടെ കുടക്കീഴില് അണിനിരത്തിക്കൊണ്ടുള്ള ചിക്കാഗോ റീജിയണ്‍ കമ്മറ്റി ഈ സമ്മേളനത്തില്‍ രൂപീകരിക്കും. ചിക്കാഗോ മലയാളി സമൂഹത്തിന്റെ സ്പന്ദനമായി മാറിയിരിക്കുന്ന ഫോമാ കണ്‍വെന്‍ഷനിലേയ്ക്ക് എല്ലാ മലയാളി സംഘടനാ നേതഫ, പ്രവര്‍ത്തകരേയും ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്റാന്‍ലി കളിരിക്കമുറിയും, ഫോമാ ചിക്കാഗോ റീജിയണ്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങരയും ക്ഷണിക്കുന്നു. ജോര്‍ജ്ജ് തോട്ടപ്പുറം
|