ഫ്ളാറ്റില്‍ നിന്നു വീണ ക്നാനായക്കാരനെ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

posted Feb 22, 2010, 8:58 AM by Anil Mattathikunnel

കാര്‍ഡിഫ്: കാര്‍ഡിഫില്‍ താമസിക്കുന്ന ക്നാനായക്കാരനെ ഫ്ളാറ്റില്‍ നിന്നു വീണു ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ കൂടല്ലൂര്‍ പട്ടാറുകുഴി കോരയുടെ മകന്‍, പികെ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പി.കെ.ജോസാണ് ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ജോസിന് 47 വയസുണ്ട്.

കാര്‍ഡിഫില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ കുടുംബസമേതം എത്തിയതായിരുന്നു ജോസ്. വീട്ടുടമസ്ഥനും സുഹൃത്തുക്കളുമായി ചേര്‍ന്ന് സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ പുറത്തു പോയ ജോസ് കതക് തുറക്കുന്നതിനിടയിലാണ് തെന്നി വീണത്. മുറുക്കെ അടച്ചിരുന്ന വാതില്‍ തുറക്കാനായി ജോസ് ബലമായി കൈപ്പിടിയില്‍ പിടിക്കുകയായിരുന്നു. വാതില്‍ തുറന്നെങ്കിലും ശക്തി കൂടിപ്പോയതിനാല്‍ കൈ വഴുതിയ ജോസ് സ്റെപ്പിലേക്ക് വീഴുകയായിരുന്നു.

ഗ്രൌണ്ട് ഫ്ളോറില്‍ നിന്നു മുകളിലേക്കുള്ള സ്റെപ്പില്‍ തല അടിച്ചു വീണ ജോസിന് വീഴ്ചയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെടുകയായിരുന്നു. അപ്പോള്‍ തന്നെ ആംബുലന്‍സ് വിളിച്ച് ജോസിനെ കാര്‍ഡിഫ് എന്‍എച്ച്എസ് ആശുപത്രിയില്‍ ആക്കുകയായിരുന്നു. സിടി സ്കാനിംഗില്‍ ഇയാളുടെ തലയില്‍ രക്തസ്രാവം ഉണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയ ജോസിന്റെ നില ഗുരുതരാവസ്ഥ പിന്നിട്ടതായി അധികൃതര്‍ അറിയിച്ചു.

കൂടല്ലൂര്‍ മാവേലി കുടുംബാംഗമായ ഭാര്യ ജെസി കാര്‍ഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സ്റാഫ് നഴ്സാണ്. മൂന്നു മക്കള്‍. ജസ്റിന്‍, ജാസ്മിന്‍, ജെറിന്‍.

Comments