ചിക്കാഗോ: ജനാധിപത്യ മുന്നണിയുടെ ചിക്കാഗോയിലെ ഏകോപന സമിതിയായ ചിക്കാഗോ യു.ഡി.എഫ്.ന്റെ കണ്‍വീനറായി ഫ്രാന്‍സീസ് കിഴക്കേകൂറ്റിനെ നിയമിച്ചു. പത്തനം തിട്ട എം.പി.ആന്റോ ആന്റണി ഷാള്‍ അണിയിച്ചു കൊണ്ടാണ് നിയമനം പ്രഖ്യാപിച്ചത്.ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ കണ്‍വന്‍ഷന്‍ വേദിയില്‍ നടന്ന ചടങ്ങില്‍ ചാലക്കുടി എം.പി. കെ.പി.ധനപാലന്‍, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡണ്ട് പോള്‍ പറമ്പി, ജനറല്‍ സെക്രട്ടറി സതീശന്‍ നായര്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജയ്‌ബുകുളങ്ങര എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് അഡ്വൈസറി ബോര്‍ഡ് മെമ്പറാണ് ഫ്രാന്‍സീസ് കിഴക്കേകൂറ്റ്. |